Top

സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്ന് വെക്കണം: വികാരനിര്‍ഭരനായി ഗവര്‍ണര്‍

സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ പല മേഖലകളിലും മുന്നിലായ കേരളത്തില്‍ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ മാത്രമാണ് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറ്ഞ്ഞു. ‘സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം […]

28 Jun 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്ന് വെക്കണം: വികാരനിര്‍ഭരനായി ഗവര്‍ണര്‍
X

സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍

പല മേഖലകളിലും മുന്നിലായ കേരളത്തില്‍ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ മാത്രമാണ് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറ്ഞ്ഞു.

‘സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം അനുവാര്യമാണ്. ഇതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെയും മക്കളാണ്.’ വിസ്മയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ വികാരനിര്‍ഭരനായി മാധ്യമങ്ങളോട് പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍ സിബിഐക്ക് മുന്നില്‍ മൊഴി നല്‍കും

അതേസമയം, കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശാസ്താംകോട്ട കോടതിയുടേതാണ് ഉത്തരവ്. വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും. വിസ്മയ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് കണ്ടിട്ടുളളത്. അതിനാലാണ് കൊലപാതക സാധ്യത ഇപ്പോഴും പൊലീസ് തളളിക്കളയാത്തതും.

Next Story