Top

ഗുണ്ടകള്‍ക്കിടയിലെ വാക്കുതര്‍ക്കം; ‌വെടിവയ്പ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

തണ്ടേക്കാട് ശ്രാമ്പിക്കല്‍ വീട്ടില്‍ ഇരുപത്തിയഞ്ച് വയസ്സുള്ള ആദിലിന് ആണ് ഗുരുതരമായി പരിക്കേറ്റത്.

11 Nov 2020 12:46 AM GMT
രാജേഷ് ആലുങ്കൽ

ഗുണ്ടകള്‍ക്കിടയിലെ വാക്കുതര്‍ക്കം; ‌വെടിവയ്പ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
X

പെരുമ്പാവൂരില്‍ ഇന്നലെ രാത്രിയില്‍ ഗുണ്ടകള്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് നെഞ്ചില്‍ വെടിയേറ്റു. തണ്ടേക്കാട് ശ്രാമ്പിക്കല്‍ വീട്ടില്‍ ഇരുപത്തിയഞ്ച് വയസ്സുള്ള ആദിലിന് ആണ് ഗുരുതരമായി പരിക്കേറ്റത്. തണ്ടേക്കാട് മഠത്തുംപടിയില്‍ നിസാര്‍ ആണ് വെടിവച്ചത്.

പാറമട, പ്ലൈവുഡ് തുടങ്ങിയ ബിസിനസ്സുകള്‍ നടത്തുന്ന ഇവര്‍ തമ്മില്‍ ബിസിസ്സിനെ പറ്റി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയും ആയിരുന്നു. പിന്നീട് നിസാര്‍ തോക്കെടുത്ത് പല വട്ടം വെടി വയ്ക്കുകയും ആദിലിന് നെഞ്ചില്‍ വെടിയേല്‍ക്കുകയും ചെയ്തു.

ലിവറിന് സാരമായി പരിക്കേറ്റ ആദില്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story