Top

മാറക്കാന അവര്‍ എങ്ങനെ മറക്കും.. ഒന്നും വിട്ടുകൊടുത്തില്ല; എല്ലാം തൂത്തുവാരി അര്‍ജന്റീന

ഫുട്‌ബോള്‍ ശ്വസിക്കുന്ന രാജ്യമാണ് ബ്രസീലെങ്കില്‍ അവരുടെ വിഖ്യാതമായ കളിമുറ്റമാണ് മാറക്കാന. അവിടെ തങ്ങളുടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്്ക്ക് അറുതി വരുത്തി അര്‍ജന്റീന കോപ്പാ അമേരിക്ക ചാമ്പ്യന്മാരായത് ഇന്നു പുലര്‍ച്ചെയാണ്. ഏകപക്ഷീയമായ ഒരു ഗോളിനു മാത്രമാണ് അവര്‍ കിരീടം നേടിയതെന്ന് ബ്രസീല്‍ ഫാന്‍സും മറ്റ് വിമര്‍ശകരും ഒളിഞ്ഞും പരിഹസിക്കുമ്പോള്‍ അവര്‍ കാണാതെ പോകുന്ന ചിലതുണ്ട്. കണക്കുകളും കളികളും പ്രകടനങ്ങളും പരിശോധിച്ചാല്‍ ഈ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് അര്‍ജന്റീനയുടേത് മാത്രമാണ്. കളിയുടെ ഏതു മേഖലയെടുത്തു നോക്കിയാലും അവിടെ ഒന്നാമനായി ഒരു […]

11 July 2021 12:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാറക്കാന അവര്‍ എങ്ങനെ മറക്കും.. ഒന്നും വിട്ടുകൊടുത്തില്ല; എല്ലാം തൂത്തുവാരി അര്‍ജന്റീന
X

ഫുട്‌ബോള്‍ ശ്വസിക്കുന്ന രാജ്യമാണ് ബ്രസീലെങ്കില്‍ അവരുടെ വിഖ്യാതമായ കളിമുറ്റമാണ് മാറക്കാന. അവിടെ തങ്ങളുടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്്ക്ക് അറുതി വരുത്തി അര്‍ജന്റീന കോപ്പാ അമേരിക്ക ചാമ്പ്യന്മാരായത് ഇന്നു പുലര്‍ച്ചെയാണ്. ഏകപക്ഷീയമായ ഒരു ഗോളിനു മാത്രമാണ് അവര്‍ കിരീടം നേടിയതെന്ന് ബ്രസീല്‍ ഫാന്‍സും മറ്റ് വിമര്‍ശകരും ഒളിഞ്ഞും പരിഹസിക്കുമ്പോള്‍ അവര്‍ കാണാതെ പോകുന്ന ചിലതുണ്ട്.

കണക്കുകളും കളികളും പ്രകടനങ്ങളും പരിശോധിച്ചാല്‍ ഈ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് അര്‍ജന്റീനയുടേത് മാത്രമാണ്. കളിയുടെ ഏതു മേഖലയെടുത്തു നോക്കിയാലും അവിടെ ഒന്നാമനായി ഒരു അര്‍ജന്റീന്‍ താരത്തെ മാത്രമേ കാണൂ… മികവുകളുടെ പട്ടികയില്‍.

ചാമ്പ്യന്‍ഷിപ്പില്‍ കിരീടത്തിനു പുറമേ നല്‍കുന്ന ഒരൊറ്റ അവാര്‍ഡും ഇക്കുറി അര്‍ജന്റീനയില്‍ എത്താതിരിക്കില്ല. ജേതാക്കള്‍ക്കു വേണ്ടിയുള്ള കിരീടം ഏറ്റുവാങ്ങിയതിനു തൊട്ടുമുമ്പ് നായകന്‍ ലയണല്‍ മെസി മൂന്ന് അവാര്‍ഡുകള്‍ വാങ്ങിയിരുന്നു.

ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍. നാലു ഗോളുകള്‍, അഞ്ച് അസിസ്റ്റുകള്‍, നാല് മാന്‍ ഓഫ് ദ മാച്ച്… മുന്നില്‍ നിന്നു നയിച്ച ഇങ്ങനൊരു താരത്തിനല്ലാതെ ഗോള്‍ഡണ്‍ ബോള്‍ മറ്റാര്‍ക്കു കൊടുക്കാന്‍.

ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോറര്‍ക്കുള്ള അവാര്‍ഡും മെസിക്ക് തന്നെ. നാലു ഗോളുകളാണ് അര്‍ജന്റീന നായകന്‍ ഈ കോപ്പയില്‍ നേടിയത്. ഇത്ര തന്നെ ഗോളുകള്‍ നേടി കൊളംബിയന്‍ താരം ലൂയിസ് ഡയസ് ഒപ്പമുണ്ടായിരുന്നെങ്കിലും അഞ്ച് അസിസ്റ്റുകള്‍ കൂടി പരിഗണിച്ച് ഗോള്‍ഡണ്‍ ബൂട്ടും മെസിക്ക് തന്നെ നല്‍കി. ഇതൊനപ്പം തന്നെ മികച്ച പ്ലേമേക്കര്‍ക്കുള്ള അവാര്‍ഡും ഈ സ്റ്റാറ്റുകള്‍ മെസിക്ക് നേടിക്കൊടുത്തു.

ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡും അര്‍ജന്റീനയിലേക്കു തന്നെ. സെമിഫൈനലില്‍ കൊളംബിയയ്‌ക്കെതിരേ ഷൂട്ടൗട്ടില്‍ നടത്തിയ പ്രകടനവും ഇന്നു ഫൈനലില്‍ നടത്തിയ രണ്ട് അത്യുഗ്രന്‍ പ്രകടനവുമാണ് മാര്‍ട്ടിനസിനെ ഒന്നാമതെത്തിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ കീപ്പറും മാര്‍ട്ടിനസാണ്. കൂടാതെ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും വിജയഗോളിന്റെ ഉടമ എയ്ഞ്ചല്‍ ഡി മരിയയുടെ കൈകളിലൂടെ അര്‍ജന്റീനയിലെത്തി.

Next Story

Popular Stories