Top

മലക്കം മറിഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍; താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ കോപ്പ കളിക്കുമെന്നു പ്രഖ്യാപനം

2021 കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും അവസാനിക്കുന്നില്ല. ആഭ്യന്തര കലാപത്തെത്തുടര്‍ന്നും കോവിഡിനെത്തുടര്‍ന്നും രണ്ടു വേദികള്‍ മാറി ബ്രസീലില്‍ എത്തിയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കില്ലെന്ന് ബ്രസീല്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ബ്രസീല്‍ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് അര്‍ജന്റീന, യുറുഗ്വായ് താരങ്ങളും രംഗത്തു വന്നിരുന്നു. ബ്രസീലില്‍ സ്ഥിതിഗതികള്‍ മോശമാണെന്നും അവിടെ കളിക്കാന്‍ ഭീതിയുണ്ടെന്നും അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താരങ്ങളുടെയും പരിശീലകന്റെയും ആശങ്കകള്‍ കണ്ടില്ലെന്ന് നടിച്ച് കോപ്പയില്‍ അര്‍ജന്റീന […]

7 Jun 2021 12:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലക്കം മറിഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍; താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ കോപ്പ കളിക്കുമെന്നു പ്രഖ്യാപനം
X

2021 കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും അവസാനിക്കുന്നില്ല. ആഭ്യന്തര കലാപത്തെത്തുടര്‍ന്നും കോവിഡിനെത്തുടര്‍ന്നും രണ്ടു വേദികള്‍ മാറി ബ്രസീലില്‍ എത്തിയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കില്ലെന്ന് ബ്രസീല്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ബ്രസീല്‍ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് അര്‍ജന്റീന, യുറുഗ്വായ് താരങ്ങളും രംഗത്തു വന്നിരുന്നു. ബ്രസീലില്‍ സ്ഥിതിഗതികള്‍ മോശമാണെന്നും അവിടെ കളിക്കാന്‍ ഭീതിയുണ്ടെന്നും അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി തുറന്നടിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ താരങ്ങളുടെയും പരിശീലകന്റെയും ആശങ്കകള്‍ കണ്ടില്ലെന്ന് നടിച്ച് കോപ്പയില്‍ അര്‍ജന്റീന കളിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഫെഡറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

”സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഭാഗമായി ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന കളിക്കും. താരങ്ങള്‍ കൃത്യമായ സുരക്ഷയൊരുക്കും. ഇക്കാര്യത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിനായി എത്തുന്ന എല്ലാ ടീമുകള്‍ക്കും മികച്ച സൗകര്യങ്ങളും സുരക്ഷയുമൊരുക്കുമെന്ന് ബ്രസീല്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുമെന്ന് ഉറപ്പു നല്‍കുന്നു”-വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം ഫെഡറേഷന്റെ നിലപാടിനോട് ഇതുവരെ ടീം നായകന്‍ ലയണല്‍ മെസിയോ സഹതാരങ്ങളോ പരിശീലകന്‍ സ്‌കലോണിയോ പ്രതികരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് അനുചിതമാണെന്ന് വ്യക്തമാക്കി നേരത്തെ ബ്രസീലിയന്‍ താരം കാസിമിറോ, യുറുഗ്വായ് താരം ലൂയിസ് സുവാരസ്, യുവാന്‍ ക്വഡ്വാര്‍ഡോ എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Next Story

Popular Stories