Top

കണക്കുകള്‍ തീര്‍ക്കാന്‍ അര്‍ജന്റീന ഇന്നിറങ്ങും; എതിരാളികളായി വീണ്ടും ചിലി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന ഇന്നിറങ്ങും. രാ്രതി 2:30-ന് നടക്കുന്ന മത്സരത്തില്‍ ചിലിയാണ് എതിരാളികള്‍. കഴിഞ്ഞാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് ഓരോ ഗോള്‍വീതമടിച്ചു പിരിയുകയായിരുന്നു. ചിലിക്കെതിരേ അര്‍ജന്റീനയ്ക്കു തീര്‍ക്കാന്‍ കണക്കുകളേറെയുണ്ട്. 1993-ന് ശേഷം കോപ്പാ അമേരിക്ക കിരീടം നേടാനാകാതെ പോയ അര്‍ജന്റീനയ്ക്ക് തുടരെ രണ്ടു തവണ ഫൈനലില്‍ ഷോക്ക് നല്‍കിയ ടീമാണ് ചിലി. 2015-ലും 2016-ലുമാണ് അര്‍ജന്റീനയെ തോല്‍പിച്ച് അവര്‍ കിരീടമുയര്‍ത്തിയത്. നായകന്‍ ലയണല്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. രാജ്യത്തിനു […]

14 Jun 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണക്കുകള്‍ തീര്‍ക്കാന്‍ അര്‍ജന്റീന ഇന്നിറങ്ങും; എതിരാളികളായി വീണ്ടും ചിലി
X

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന ഇന്നിറങ്ങും. രാ്രതി 2:30-ന് നടക്കുന്ന മത്സരത്തില്‍ ചിലിയാണ് എതിരാളികള്‍. കഴിഞ്ഞാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് ഓരോ ഗോള്‍വീതമടിച്ചു പിരിയുകയായിരുന്നു.

ചിലിക്കെതിരേ അര്‍ജന്റീനയ്ക്കു തീര്‍ക്കാന്‍ കണക്കുകളേറെയുണ്ട്. 1993-ന് ശേഷം കോപ്പാ അമേരിക്ക കിരീടം നേടാനാകാതെ പോയ അര്‍ജന്റീനയ്ക്ക് തുടരെ രണ്ടു തവണ ഫൈനലില്‍ ഷോക്ക് നല്‍കിയ ടീമാണ് ചിലി. 2015-ലും 2016-ലുമാണ് അര്‍ജന്റീനയെ തോല്‍പിച്ച് അവര്‍ കിരീടമുയര്‍ത്തിയത്.

നായകന്‍ ലയണല്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. രാജ്യത്തിനു വേണ്ടിയൊരു കിരീടം എന്ന മെസിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അര്‍ജന്റീന ശ്രമിക്കുന്നത്. സെര്‍ജിയോ അഗ്യൂറോ, എയഞ്ചല്‍ ഡി മരിയ, ക്രിസ്റ്റിയന്‍ റൊമേറോ, ഗോള്‍കീപ്പര്‍ ഫ്രാങ്കോ എന്നിവര്‍ ഇന്നു കളിക്കാന്‍ സാധ്യതയില്ല.

മെസിക്കൊപ്പം ലൗതാരോ മാര്‍ട്ടിനസ്, നികോ ഗോണ്‍സാലസ് എന്നിവര്‍ ആക്രമണം നയിക്കും. മധ്യനിരയില്‍ ഡി പോള്‍, പരേഡസ് ലോസെന്‍സോ എന്നിവരുമുണ്ടാകും. അതേസമയം പരുക്കേറ്റ അലക്‌സിസ് സാഞ്ചസ് ഇല്ലാതെയാണ് ചിലി കളത്തിലെത്തുന്നത്. എന്നാല്‍ കോവിഡ് മുക്തനായി അര്‍ട്യൂറോ വിദാല്‍ തിരിച്ചെത്തുന്നത് അവര്‍ക്ക് ആശ്വാസമേകും.

Next Story

Popular Stories