‘മിശ്ശിഹായുടെ കാവല്‍ മാലാഖയായി എമിലിയാനോ മാര്‍ട്ടിനെസ്’; കോപ്പയില്‍ ലോകം കാത്തിരുന്ന അര്‍ജന്റീന – ബ്രസീല്‍ സ്വപ്ന ഫൈനല്‍
മിശ്ശിഹായുടെ കാവല്‍ മാലാഖയായി എമിലിയാനോ മാര്‍ട്ടിനെസ് അവതരിച്ചപ്പോള്‍ കോപ്പ അമേരിക്കയില്‍ കളമൊരുങ്ങിയത് ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്. നിശ്ചിത സമയത്ത് അര്‍ജന്റീനയും കൊളംബിയയും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് ആരാധകരെ ആശങ്കയിലാഴ്ത്തി സെമി ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തില്‍ 4-2 ന് കൊളംബിയയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് ആരാധകരുടെ […]
6 July 2021 10:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മിശ്ശിഹായുടെ കാവല്‍ മാലാഖയായി എമിലിയാനോ മാര്‍ട്ടിനെസ് അവതരിച്ചപ്പോള്‍ കോപ്പ അമേരിക്കയില്‍ കളമൊരുങ്ങിയത് ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്. നിശ്ചിത സമയത്ത് അര്‍ജന്റീനയും കൊളംബിയയും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് ആരാധകരെ ആശങ്കയിലാഴ്ത്തി സെമി ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തില്‍ 4-2 ന് കൊളംബിയയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.
അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് ആരാധകരുടെ നെഞ്ചിടിപ്പി കൂട്ടി. എന്നാല്‍ അര്‍ജന്റീനയുടെ ഗോള്‍വല കാക്കാന്‍ സാക്ഷാല്‍ എമിലിയാനോ മാര്‍ട്ടിസ് നിലകൊണ്ടതോടെ അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകളായിരുന്നു അര്‍ജന്റീന ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയത്.
അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയയ്ക്കായി മിഗ്വെല്‍ ബോര്‍ഹ മാത്രം ലക്ഷ്യം കണ്ടു. ഡേവിന്സണ് സാഞ്ചെസ്, യെരി മിന, എഡ്വിന് കാര്‍ഡോണ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടത്. നിശ്ചിത സമയത്തില്‍ അര്‍ജന്റീനയ്ക്കായി ലൗട്ടൗരോ മാര്‍ട്ടിനസും (7) കൊളംബിയയ്ക്കായി ലൂയിസ് ഡയസും ഗോള്‍ നേടി. ലയണല്‍ മെസ്സി ഒരുക്കിക്കൊടുത്ത അവസരം പിഴവേതുമില്ലാതെ ലക്ഷ്യത്തിലെത്തിക്കുയായിരുന്നു ലൗട്ടാരോ മാര്‍ട്ടിനസ്.
രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ അവിശ്വസനീയമായൊരു കുതിപ്പിലൂടെയായിരുന്നു കൊളംബിയ മത്സരത്തിലേക്ക് തിരിച്ച് എത്തിയത്. അവിശ്വസനീയമായ ആംഗിളില്നിന്നായിരുന്നു ലൂയിസ് ഡയസ് സമനില ഗോള്‍ നേടിയത്. പരുക്കന്‍ അടവുകളും അവസര നഷ്ടങ്ങളും നിറഞ്ഞു നില്കയും ചെയ്തിരുന്നു.
അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതോടെ കളമൊരുങ്ങിയത് ലോകം കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ സ്വപ്ന ഫൈനലിന് കൂടിയാണ്. വിഖ്യാതമായ മാരാക്കാന സ്റ്റേഡിയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന കലാശപ്പോരില്‍ നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ബ്രസീലാണ് അര്‍ജന്റീനയുടെ എതിരാളികള്‍. സെമിയില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ നേരത്തെ തന്ന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. 10–ാം കോപ്പ അമേരിക്ക കിരീടമാണ് ഇത്തവണ ബ്രസീലിന്റെ ലക്ഷ്യം. എന്നാല്‍ 15ാം കിരീടവുമായി യുറഗ്വായുടെ റെക്കോര്‍ഡിന് ഒപ്പമെത്താനാണ് അര്‍ജന്റീന ഇറങ്ങുന്നത്.