Top

കോപ്പ ചാമ്പ്യന്‍മാരെ പഞ്ഞിക്കിട്ട് ആസ്‌ട്രേലിയ; അര്‍ജന്റീനയുടെ തോല്‍വി രണ്ട് ഗോളിന്

ടോക്യോ: ഒളിമ്പിക് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. താരതമ്യേന ചെറുമീനായ ആസ്‌ട്രേലിയക്കെതിരെ രണ്ട് ഗോളിനാണ് കോപ്പാ ചാമ്പ്യന്മാര്‍ മുട്ടുമടക്കിയത്. 14-ാം മിനിറ്റില്‍ വെയ്ല്‍സ്, 80-ാം മിനിറ്റില്‍ മാര്‍കോ ടിലിയോയി എന്നിവരാണ് ഓസീസിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ലെഫ്റ്റ് ബാക്ക് ഫ്രാന്‍സിസ്‌കോ ഒര്‍ട്ടേഗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയ അര്‍ജന്റീന ദയനീയ തോല്‍വി വഴങ്ങി. പ്രമുഖര്‍ ഇല്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. 14-ാം മിനിറ്റിലെ ഗോള്‍ അര്‍ജന്റീനയ്ക്ക് കനത്ത ആഘാതമായിരുന്നു. പരുക്കന്‍ നീക്കങ്ങളിലൂടെ […]

22 July 2021 8:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പ ചാമ്പ്യന്‍മാരെ പഞ്ഞിക്കിട്ട് ആസ്‌ട്രേലിയ; അര്‍ജന്റീനയുടെ തോല്‍വി രണ്ട് ഗോളിന്
X

ടോക്യോ: ഒളിമ്പിക് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. താരതമ്യേന ചെറുമീനായ ആസ്‌ട്രേലിയക്കെതിരെ രണ്ട് ഗോളിനാണ് കോപ്പാ ചാമ്പ്യന്മാര്‍ മുട്ടുമടക്കിയത്. 14-ാം മിനിറ്റില്‍ വെയ്ല്‍സ്, 80-ാം മിനിറ്റില്‍ മാര്‍കോ ടിലിയോയി എന്നിവരാണ് ഓസീസിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ലെഫ്റ്റ് ബാക്ക് ഫ്രാന്‍സിസ്‌കോ ഒര്‍ട്ടേഗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയ അര്‍ജന്റീന ദയനീയ തോല്‍വി വഴങ്ങി.

പ്രമുഖര്‍ ഇല്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. 14-ാം മിനിറ്റിലെ ഗോള്‍ അര്‍ജന്റീനയ്ക്ക് കനത്ത ആഘാതമായിരുന്നു. പരുക്കന്‍ നീക്കങ്ങളിലൂടെ മുന്നേറാന്‍ ശ്രമിച്ചതോടെ ഫ്രാന്‍സിസ്‌കോ ഒര്‍ട്ടേഗ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കൂടെ ലഭിച്ചതോടെ താരം പുറത്തായി. രണ്ടാം മത്സരത്തില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍.

അതേസമയം മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്രസീല്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചു. റിച്ചാര്‍ഡ്‌സണ്‍ ബ്രസീല്‍ ജഴ്‌സിയില്‍ നേടിയ ആദ്യ ഹാട്രിക്കിന്റെ ബലത്തിലാണ് ബ്രസീലിന്റെ വിജയം. ഗ്രൂപ്പ് ഡിയില്‍ നേരത്തെ നടന്ന മത്സരത്തില്‍ സൗദി അറേബ്യയെ ഐവറികോസ്റ്റ് 1-2ന് തോല്‍പ്പിച്ചിരുന്നു.

Next Story

Popular Stories