Top

രണ്ടുഗോള്‍ ലീഡ് കളഞ്ഞുകുളിച്ച് അര്‍ജന്റീന; ആറില്‍ ആറും ജയിച്ച് ബ്രസീല്‍

ആദ്യ എട്ടുമിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ നേടിയ ശേഷം പടിക്കല്‍ കലമുടച്ച് അര്‍ജന്റീനയും ഇരുപകുതികളിലുമായി രണ്ടു ഗോളുകള്‍ അടിച്ച് ബ്രസീലും ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അപരാജിതരായി മുന്നോട്ട്. ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങിയപ്പോള്‍ ബ്രസീല്‍ പരാഗ്വായെ പരാജയപ്പെടുത്തിയാണ് കുതിപ്പ് തുടര്‍ന്നത്. മറ്റു മത്സരങ്ങളില്‍ ഉറുഗ്വായ് വെനസ്വേലയോടും ചിലി ബൊളീവിയയോടും സമനില വഴങ്ങി. ഇന്നു പുലര്‍ച്ചെ ആദ്യം നടന്ന മത്സരത്തില്‍ വിജയം നേടുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു അര്‍ജന്റീന പോയിന്റ് പങ്കിട്ടത്. കൊളംബിയയ്‌ക്കെതിരേ കിക്കോഫ് നടന്ന് ആദ്യ […]

8 Jun 2021 11:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടുഗോള്‍ ലീഡ് കളഞ്ഞുകുളിച്ച് അര്‍ജന്റീന; ആറില്‍ ആറും ജയിച്ച് ബ്രസീല്‍
X

ആദ്യ എട്ടുമിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ നേടിയ ശേഷം പടിക്കല്‍ കലമുടച്ച് അര്‍ജന്റീനയും ഇരുപകുതികളിലുമായി രണ്ടു ഗോളുകള്‍ അടിച്ച് ബ്രസീലും ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അപരാജിതരായി മുന്നോട്ട്. ഇന്നലെ നടന്ന മത്സരത്തില്‍ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങിയപ്പോള്‍ ബ്രസീല്‍ പരാഗ്വായെ പരാജയപ്പെടുത്തിയാണ് കുതിപ്പ് തുടര്‍ന്നത്. മറ്റു മത്സരങ്ങളില്‍ ഉറുഗ്വായ് വെനസ്വേലയോടും ചിലി ബൊളീവിയയോടും സമനില വഴങ്ങി.

ഇന്നു പുലര്‍ച്ചെ ആദ്യം നടന്ന മത്സരത്തില്‍ വിജയം നേടുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു അര്‍ജന്റീന പോയിന്റ് പങ്കിട്ടത്. കൊളംബിയയ്‌ക്കെതിരേ കിക്കോഫ് നടന്ന് ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു ഗോളുകള്‍ അവര്‍ നേടിയിരുന്നു. മൂന്നാം മിനിറ്റില്‍ പ്രതിരോധതാരം ക്രിസ്റ്റിയന്‍ റൊമേറോയും എട്ടാം മിനിറ്റില്‍ ലിയാന്‍ട്രോ പരേഡസുമാണ് അവര്‍ക്കായി സ്‌കോര്‍ വല ചലിപ്പിച്ചത്. എന്നാല്‍ ഇതിനു ശേഷം കളി അര്‍ജന്റീനയില്‍ നിന്നു വഴുതുകയായിരുന്നു.

മത്സരം തുടങ്ങി ആദ്യ മൂന്നു മിനിറ്റിനുള്ളില്‍ തന്നെ ലീഡ് മനടാന്‍ അര്‍ജന്റീനയ്ക്കായി. റോഡ്രിഗോ ഡി പോളിന്റെ പാസില്‍ നിന്ന് റൊമേറോയാണ് ആദ്യം ലക്ഷ്യം കണ്ടത്. പോള്‍ നല്‍കിയ ക്രോസിന് കൃത്യമായി തലവച്ച റൊമേറോ ടീമിനെ മുന്നില്‍ എത്തിച്ചു. അഞ്ചു മിനിറ്റിനകം അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഇക്കുറി ലാത്വാരോ മാര്‍ട്ടിനസും നിക്കോളാസ് ഗോണ്‍സാലസും ചേര്‍ന്നു നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. പരേഡസായിരുന്നു സ്‌കോറര്‍.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആധിപത്യം സ്ഥാപിക്കാനായെങ്കിലും ഇടവേളയ്ക്കു തൊട്ടുമുമ്പ് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് പരുക്കേറ്റ് പുറത്തുപോയതോടെ അവരുടെ കഷ്ടകാലം ആരംഭിച്ചു. രണ്ടാം പകുതി ആരംഭിച്ച് അഞ്ചു മിനിറ്റിനകം കൊളംബിയ ഒരു ഗോള്‍ മടക്കി. അര്‍ജന്റ്ീന പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെന്‍ഡി നടത്തിയ ഫൗളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൂയിസ് മുറിയിലായിരുന്നു സ്‌കോറര്‍. ഇതോടെ പ്രതിരോധത്തിലേക്ക് വഴങ്ങിയ അര്‍ജന്റീന ജയം ഉറപ്പിച്ചെന്നു തോന്നിച്ച നിമിഷത്തിലായിരുന്നു കൊളംബിയയുടെ സമനില ഗോള്‍. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ യുവാന്‍ ക്വഡ്വാര്‍ഡോ നല്‍കിയ പാസില്‍ നിന്ന് മാര്‍ക്കസ് ബോര്‍ഹയാണ് ഗോള്‍ നേടിയത്്.

അതേസമയം മത്സരത്തിന്റെ ആദ്യത്തെയും അവസാനത്തെയും നിമിഷങ്ങളില്‍ ഗോള്‍ നേടിയായിരുന്നു ബ്രസീലിന്റെ മുന്നേറ്റം. മൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് നെയ്മര്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ ബ്രസീല്‍ ഇന്‍ജുറി ടൈമില്‍ നെയ്മര്‍ നല്‍കിയ പാസില്‍ നിന്ന് ലൂക്കാസ് പക്വേറ്റ നേടിയ ഗോളിലാണ് ജയമുറപ്പിച്ചത്.

കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി ഇരു ടീമുകളുടെയും അവസാന സന്നാഹ മത്സരങ്ങളായിരുന്നു ഇത്. ഇന്നത്തെ മത്സരഫലങ്ങളോടെ യോഗ്യതാ റൗണ്ടില്‍ ആറില്‍ ആറു മത്സരങ്ങളും ജയിച്ച് ബ്രസീല്‍ ഒന്നാമതും മൂന്നു ജയങ്ങളും മൂന്നു സമനിലകളുമടക്കം അര്‍ജന്റീന രണ്ടാമതുമാണ്.

Next Story

Popular Stories