Top

ഒരൊറ്റ ഗോളില്‍ വീണ്ടും അര്‍ജന്റീന; പഴയ പ്രതിരോധമല്ലിത്, 2018-ന് ശേഷം ഇതാദ്യമായി തുടരെ ക്ലീന്‍ ഷീറ്റുകള്‍

വിമര്‍ശകര്‍ക്ക് തല്‍ക്കാലത്തേക്ക് വായടയ്ക്കാം. ലയണല്‍ മെസിയും സംഘവും കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടില്‍ ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വായെ തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും രണ്ടു ജയവുമടക്കം ഏഴുപോയിന്റുമായാണ് അവര്‍ നോക്കൗട്ട് ഉറപ്പാക്കിയത്. പരാഗ്വായ്‌ക്കെതിരേ 10-ാം മിനിറ്റില്‍ പാപ്പുവ ന്യു ഗോമസ് നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിന്റെ ആദ്യ 20 മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചതൊഴിച്ചാല്‍ അര്‍ജന്റീന ക്രിയാത്മകമായ പ്രതിരോധ ഗെയിമാണ് കളിച്ചത്. മൂന്നു […]

21 Jun 2021 9:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരൊറ്റ ഗോളില്‍ വീണ്ടും അര്‍ജന്റീന; പഴയ പ്രതിരോധമല്ലിത്, 2018-ന് ശേഷം ഇതാദ്യമായി തുടരെ ക്ലീന്‍ ഷീറ്റുകള്‍
X

വിമര്‍ശകര്‍ക്ക് തല്‍ക്കാലത്തേക്ക് വായടയ്ക്കാം. ലയണല്‍ മെസിയും സംഘവും കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടില്‍ ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വായെ തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം.

മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും രണ്ടു ജയവുമടക്കം ഏഴുപോയിന്റുമായാണ് അവര്‍ നോക്കൗട്ട് ഉറപ്പാക്കിയത്. പരാഗ്വായ്‌ക്കെതിരേ 10-ാം മിനിറ്റില്‍ പാപ്പുവ ന്യു ഗോമസ് നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയമൊരുക്കിയത്.

മത്സരത്തിന്റെ ആദ്യ 20 മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചതൊഴിച്ചാല്‍ അര്‍ജന്റീന ക്രിയാത്മകമായ പ്രതിരോധ ഗെയിമാണ് കളിച്ചത്. മൂന്നു വര്‍ഷത്തിനിടെ തുടരെ രണ്ടു മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടാനും അവര്‍ക്കായി. ഇതിനു മുമ്പ് 2018-ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിക്കെതിരേ 0-0 സമനില നേടിയതും പിന്നീട് നടന്ന രാജ്യാന്തര സൗഹൃദ മത്സരതതില്‍ മെക്‌സിക്കോയെ 4-0ന് തോല്‍പിച്ച മത്സരവുമൊഴിച്ചാല്‍ അര്‍ജന്റീന പ്രതിരോധത്തില്‍ ഇത്ര മികവ് പുലര്‍ത്തുന്നത് ഇതാദ്യം.

ദേശീയ കുപ്പായത്തില്‍ 147-ാം മത്സരമെന്ന റെക്കോഡ് നേട്ടത്തിനൊപ്പമെത്തിയ മത്സരത്തില്‍ ലയണല്‍ മെസിക്ക് കാര്യമായ റോള്‍ ഉണ്ടായിരുന്നില്ല. 10-ാം മിനിറ്റില്‍ മെസി തുടങ്ങി വച്ച നീക്കത്തിനൊടുവില്‍ പന്തുമായി മുന്നേറിയ ഡി മരിയ ബോക്‌സിനുള്ളിലേക്ക് കട്ട് ചെയ്തു നല്‍കിയ പന്ത് ഗോമസ് കൃത്യമായി വലയിലാക്കുകയായിരുന്നു.

ഇതിനു ശേഷം പ്രതിരോധത്തിലേക്കു പൂര്‍ണമായും വലിഞ്ഞ അര്‍ജന്റീന ചരിത്രത്തില്‍ ആദ്യമായി ബോള്‍ പൊസെഷനും വിട്ടുകൊടുത്തു കളി പരാഗ്വായുടെ കൈയില്‍ കൊടുത്തത്. എന്നാല്‍ ഇതു മുതലെടുത്ത് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ പരീക്ഷിക്കാന്‍ പോലും പരാഗ്വായ്ക്കായില്ല.

അത്ര മികച്ച പ്രകടനമല്ലെങ്കിലും ജയം നേടാനായതോടെ മൂന്നു കളികളില്‍ നിന്നു 2 ജയവും 1 സമനിലയും ആയി അര്‍ജന്റീന എ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തി. ഒപ്പം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അര്‍ജന്റീന യോഗ്യതയും നേടി. ഇതോടെ പരാജയം അറിയാതെ 16-ാമത്തെ മത്സരം ആണ് അര്‍ജന്റീന ഇന്ന് പൂര്‍ത്തിയാക്കിയത്.

Next Story

Popular Stories