ആര്‍ച്ച് ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിയുന്നു
തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്‍ച്ച് 11ന് 75 വയസ്സ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സൂസപാക്യം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ സൂസപാക്യത്തിന് വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ മെത്രാന് ഡോ ആര് ക്രിസ്തുദാസിന് കൈമാറി. അതിരൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 10 മുതല്‍ താന്‍ അതിരൂപത മന്ദിരത്തില്‍ നിന്ന് അതിരൂപത സെമിനാരിയിലേക്ക് താമസം മാറ്റുകയാണെന്നും […]

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്‍ച്ച് 11ന് 75 വയസ്സ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സൂസപാക്യം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്.
ഈ സാഹചര്യത്തില്‍ സൂസപാക്യത്തിന് വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ മെത്രാന് ഡോ ആര് ക്രിസ്തുദാസിന് കൈമാറി. അതിരൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 10 മുതല്‍ താന്‍ അതിരൂപത മന്ദിരത്തില്‍ നിന്ന് അതിരൂപത സെമിനാരിയിലേക്ക് താമസം മാറ്റുകയാണെന്നും സൂസപാക്യം അറിയിച്ചിട്ടുണ്ട്. കൊവിഡ് മുക്തനായി വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അതിരൂപതാ അധികൃതര്‍ അറിയിച്ചു.
ആര്‍ച്ച് ബിഷപ്പിന് 75 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അതിരൂപതയിലെ തുടര്‍ഭരണ സംവിധാനം എന്തായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മാര്‍പ്പാപ്പയാണ്. ഇക്കാര്യത്തില്‍ എത്രയും വേഗം വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു.