Top

ആന്‍സലോട്ടി സ്ഥാനമേറ്റു; പരിചിത മുഖങ്ങള്‍ വീണ്ടും ബെര്‍ണാബുവിലേക്ക്, ആര്‍ബിയോള സഹപരിശീലകനാകും

കാര്‍ലോ ആന്‍സെലോട്ടി റയല്‍ മാഡ്രിഡ് പരിശശീലകനായി ചുമതലയേറ്റതോടെ പരിചിത മുഖങ്ങള്‍ വീണ്ടും മാഡ്രിഡില്‍ ഒന്നിക്കും. ആന്‍സെലോട്ടിയുടെ സഹപരിശീലകനായി മുന്‍ റയല്‍ താരം ആല്‍വാരോ ആര്‍ബിയോള സ്ഥാനമേല്‍ക്കും. സിനദിന്‍ സിദാന്റെ കാലത്ത് സഹപരിശീലകനായിരുന്ന ഫെര്‍ണാണ്ടോ ഹെയ്‌റോയില്‍ നിന്നാണ് ആര്‍ബിയോള ചുമതലയേറ്റെടുക്കുന്നത്. ഇതിനു മുമ്പ് ആന്‍സലോട്ടി റയലിന്റെ പരിശീലകനായിരുന്നപ്പോള്‍ സിദാനും ഹെയ്‌റോയുമായിരുന്നു സഹപരിശീലകര്‍. 2013-ല്‍ തന്റെ ആദ്യ സീസണില്‍ ആന്‍സെലോട്ടിയുടെ കീഴില്‍ റയല്‍ കോപ്പ ഡെല്‍ റേ കിരീടം ചൂടിയ ശേഷം സിദാന്‍ ബി ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്തതോടെ ഹെയ്‌റോയ്ക്കായി […]

2 Jun 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്‍സലോട്ടി സ്ഥാനമേറ്റു; പരിചിത മുഖങ്ങള്‍ വീണ്ടും ബെര്‍ണാബുവിലേക്ക്, ആര്‍ബിയോള സഹപരിശീലകനാകും
X

കാര്‍ലോ ആന്‍സെലോട്ടി റയല്‍ മാഡ്രിഡ് പരിശശീലകനായി ചുമതലയേറ്റതോടെ പരിചിത മുഖങ്ങള്‍ വീണ്ടും മാഡ്രിഡില്‍ ഒന്നിക്കും. ആന്‍സെലോട്ടിയുടെ സഹപരിശീലകനായി മുന്‍ റയല്‍ താരം ആല്‍വാരോ ആര്‍ബിയോള സ്ഥാനമേല്‍ക്കും.

സിനദിന്‍ സിദാന്റെ കാലത്ത് സഹപരിശീലകനായിരുന്ന ഫെര്‍ണാണ്ടോ ഹെയ്‌റോയില്‍ നിന്നാണ് ആര്‍ബിയോള ചുമതലയേറ്റെടുക്കുന്നത്. ഇതിനു മുമ്പ് ആന്‍സലോട്ടി റയലിന്റെ പരിശീലകനായിരുന്നപ്പോള്‍ സിദാനും ഹെയ്‌റോയുമായിരുന്നു സഹപരിശീലകര്‍.

2013-ല്‍ തന്റെ ആദ്യ സീസണില്‍ ആന്‍സെലോട്ടിയുടെ കീഴില്‍ റയല്‍ കോപ്പ ഡെല്‍ റേ കിരീടം ചൂടിയ ശേഷം സിദാന്‍ ബി ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്തതോടെ ഹെയ്‌റോയ്ക്കായി അസിസ്റ്റന്റ് കോച്ചിന്റെ പൂര്‍ണ ചുമതല.

പിന്നീട് ആന്‍സെലോട്ടിക്കു ശേഷം സിദാനും മറ്റു പലരും പരിശീലകരായി എത്തിയപ്പോഴും ഹെയ്‌റോ ആ ചുമതലയില്‍ തുടരുകയായിരുന്നു. ആന്‍സെലോട്ടിയുടെ വരവോടെ ഇനി ആ റോളില്‍ ആര്‍ബിയോള ആകുമെന്നുറപ്പായി. ഇറ്റാലിയന്‍ പരിശീലകന്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നെന്ന വാര്‍ത്തയോട് ആദ്യം പ്രതികരിച്ചവരില്‍ ഒരാളും ആര്‍ബിയോളയാണ്.

ഇനി റയലിലേക്കു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതില്‍ ഒരാള്‍ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസാണ്. ആന്‍സെലോട്ടിയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റോഡ്രിഗസ്. മൂന്നു ടീമിലായി ആന്‍സെലോട്ടി പരിശീലക വേഷം അണിഞ്ഞപ്പോള്‍ റോഡ്രിഗസ് ഒപ്പമുണ്ടായിരുന്നു.

റയലിനും ബയേണിനുമൊപ്പം ആന്‍സെലോട്ടി ചാമ്പ്യന്‍സ് ലീഗ് നേടിയ ടീമിലും റോഡ്രിഗസ് ഒപ്പമുണ്ടായിരുന്നു. റയല്‍ താരമായിരുന്്‌ന റോഡ്രിഗസ് ഇപ്പോള്‍ ആന്‍സെലോട്ടി പരിശീലിപ്പിച്ചു വന്ന എവര്‍ട്ടണിലാണ്. ആന്‍സെലോട്ടി റയലിലേക്ക് തിരിച്ചു വന്നതോടെ റോഡ്രിഗസിനെ തിരികെ കൊണ്ടുവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Next Story

Popular Stories