ഡല്‍ഹി കര്‍ഷകര്‍ക്കൊപ്പമെന്ന് കെജ്രിവാള്; പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള് രംഗത്തെത്തി. ദില്ലി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് പ്രതിഷേധിച്ചപ്പോഴും ഡല്‍ഹി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒപ്പമായിരുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് സമരവേദിയായി ബുറാരി ഗ്രൗണ്ടിലേക്ക് മാറാനുള്ള ആശയവും ആംആദ്മി പാര്‍ട്ടി മുന്നോട്ടുവെച്ചിരുന്നു. നമ്മുടേത് കാര്‍ഷിക രാജ്യമാണെന്നും എല്ലാവരും കര്‍ഷകരെ പിന്തുണക്കണമെന്നും ദില്ലി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ഡിസംബര്‍ എട്ടാം തിയതി കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ്, ടിആര്‍എസ്, ആര്‍ജെഡി, എന്നീ പാര്‍ട്ടികളും ഇടത് പാര്‍ട്ടിളും തൃണമൂല്‍ കോണ്‍ഗ്രസും ഇതിനോടകം ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ ഹെഡ് ക്വോട്ടേഴ്സുകള്‍ ഇതിനോടകം പിന്തുണ പ്രഖ്യപിച്ച് കഴിഞ്ഞു. തുടക്കം മുതലെ പുതിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളുടെ തൂടര്ച്ചയാണ് ഭാരത് ബന്ദിനോടുള്ള ഐക്യദാര്‍ഢ്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ സംഘടിപ്പിച്ചിരുന്ന ട്രാക്ടര്‍ റാലിയില്‍ ഉള്‍പ്പടെ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.
തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവും ആര്‍ജെഡി നേതാവ് തേജസ്വി യാധവും കര്‍കര്‍ക്ക് പിന്തുണയറിയച്ചുകൊണ്ട് ഭാരത് ബന്ദിനോട് സഹകരിക്കുമെന്ന് അറിയിച്ചു. ബന്ദിനെ വിജയിപ്പിക്കണമെന്ന് പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ടിആര്‍എസ് ഇതിനോടകം നിര്‍ദേശം നല്കി കഴിഞ്ഞു. കര്‍ഷകര്‍ക്കൊപ്പം നിന്നുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസും ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.
ബില്ലുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയന് നേതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിച്ച് വരുകയാണ്. ബില്ല് പിന്‍വലിക്കാതെ 10 ദിവസം പിന്നിട്ട കര്‍ഷക പ്രക്ഷോഭം പിന്‍വലിക്കില്ല എന്ന തീരമാനത്തില്‍ ഉറച്ച് തന്നെയാണ് കര്‍ഷകര്‍ ഇപ്പോഴും നില്‍ക്കുന്നത്. നിരവധി ട്രേഡ് യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിംഗ്, ഗതാഗത സര്‍വ്വീസുകളേയും ബന്ദ് സാരമായ നിലയില്‍ തന്നെ ബാധിച്ചേക്കും.