മെസിയും റൊണാള്‍ഡൊയും അമ്പരന്ന അദ്ഭുത പ്രതിഭ; ഏഴു വയസുകാരന്‍ അറാത്ത് ഹൊസ്സീനിയുടെ സൂപ്പര്‍ സ്‌കില്ലുകള്‍ കാണാം

മെസി, ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ അദ്ഭുതപ്പെടുത്തിയ ഏഴ് വയസുകാരനാണ് അറാത്ത് ഹൊസ്സീനി. ഏഴ് വയസു മാത്രമെ ആയിട്ടുള്ളുവെങ്കിലും അത്ര നിസാരക്കാരനല്ല ഹൊസ്സീനി.

4.7 മില്യണ്‍ ആളുകളാണ് അറാത്തിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മെസിക്ക് സമാനമായ ഡ്രിബിളിംഗ് സ്‌കില്ലുകളാണ് അറാത്തിന്റേത്. അതുകൊണ്ടു തന്നെ മെസിയുടെ പിന്‍ഗാമിയെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ അറാത്തിനെ വിശേഷിപ്പിക്കുന്നത്.

പ്രതിഭ തിരിച്ചറിഞ്ഞ ലിവര്‍പൂള്‍ അക്കാദമിയാണ് ഇപ്പോള്‍ അറാത്തിന് പരിശീലനം നല്‍കുന്നത്. അദ്ഭുത ബാലനെ സ്വന്തമാക്കാന്‍ വമ്പന്‍ ക്ലബുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ലിവര്‍പൂളിലേക്ക് ചേക്കേറാനാണ് ഇറാനിയന്‍ വംശജനായ അറാത്ത് തയ്യാറായത്.

ജൂനിയര്‍ മെസിയുടെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വമ്പന്‍ ക്ലബുകള്‍ ഓഫറുകളുമായി പിന്നാലെയെത്തിയത്.

ചെറിയ പ്രായത്തില്‍ തന്നെ ശാരീരിക ക്ഷമത നേടിയ അറാത്ത് ശ്രദ്ധ നേടിയിരുന്നു. കരുത്തുറ്റ സിക്‌സ് പാക്കും ബൈസെപ്‌സും അറാത്തിന്റെ മാത്രം പ്രത്യേകതയാണ്. ശരീര സൗന്ദര്യ ആരാധകരും അറാത്തിന്റെ ഫാന്‍സില്‍ പ്രധാനികളാണ്.

Latest News