Top

സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലയെ ലക്ഷ്യം വെച്ചെന്ന് അറബ് സഖ്യ സേന

സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി അറബ് സഖ്യസേനയുടെ വെളിപ്പെടുത്തല്‍.

4 Dec 2020 7:57 AM GMT

സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; ജനവാസ മേഖലയെ ലക്ഷ്യം വെച്ചെന്ന് അറബ് സഖ്യ സേന
X

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി അറബ് സഖ്യസേനയുടെ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച്ച രാവിലെയോടെയായിരുന്നു ആക്രമണ ശ്രമമുണ്ടായതെന്നാണ്‌ റിപ്പോര്‍ട്ട്. യമനില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ അറബ് സേന തകര്‍ക്കുകയായിരുന്നു.

ജനവാസ മേഖലകള്‍ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ആക്രമണ ശ്രമം ഉണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്ന് യെമനിലേക്ക് എത്തിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം ശക്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് യുഎന്‍ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന നടപടികളാണ് ഹൂതികളുടെ ഭാഗകത്ത് നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നതെന്നാണ് അറബ് സഖ്യ സേനയുടെ വിലയിരുത്തല്‍.

കഴിഞ്ഞയാഴ്ച്ച ചെങ്കടലില്‍ ഹൂതികള്‍ മൈനുകള്‍ വിതറിയിരുന്നു. അവ അറബ് സഖ്യസേന നിര്‍വീര്യമാക്കുകയായിരുന്നു. ഇവ ഇറാന്‍ നിര്‍മ്മിത മൈനുകളാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാവുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു.

Next Story

Popular Stories