Top

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം; ശുപാര്‍ശ ലഭിച്ച 888 പേര്‍ക്കുള്‍പ്പെടെ ആശ്വാസം

ഒരുമാസത്തിനുള്ളില്‍ തന്നെ നിയമന ശുപാര്‍ശകള്‍ തീര്‍പ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

6 July 2021 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം; ശുപാര്‍ശ ലഭിച്ച 888 പേര്‍ക്കുള്‍പ്പെടെ ആശ്വാസം
X

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഈ മാസം 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം. നിയമന ഉത്തരവ് കൈപ്പറ്റിയ 2828 പേര്‍ക്കും ശുപാര്‍ശ ലഭിച്ച 888 പേര്‍ക്കും ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള നിയമനങ്ങള്‍ക്കും ഇത് ബാധകമാകും.

ഉത്തരവ് ലഭിച്ച 2828 പേരില്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ ജൂനിയര്‍ വിഭാഗത്തില്‍ 579 പേരും സീനിയര്‍ വിഭാഗത്തില്‍ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില്‍ 224 പേരും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപക വിഭാഗത്തില്‍ മൂന്ന് പേരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 501 പേരും യുപി അധ്യാപക വിഭാഗത്തില്‍ 513 പേരും എല്‍പി അധ്യാപക തസ്തികയിലേക്ക് 709 പേരും മറ്റ് അധ്യാപക തസ്തികയിലേക്ക് 281 പേരുമാണ് ഉള്‍പ്പെടുന്നത്.

ശുപാര്‍ശ ലഭിച്ച 888 തസ്തികളിലേക്കും നിയമനം നടക്കും. ഇതില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെ വിഭാഗത്തില്‍ 213 പേരും യുപി അധ്യാപകരുടെ വിഭാഗത്തില്‍ 116 പേരും എല്‍പി അധ്യാപകരുടെ തസ്തികയിലേക്ക് 190 പേരും നിയമിക്കപ്പെടും. ഒരുമാസത്തിനുള്ളില്‍ തന്നെ നിയമന ശുപാര്‍ശകള്‍ തീര്‍പ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Next Story