Top

ഡെറാഡൂൺ മിലിട്ടറി കോളേജ് പ്രവേശനം; പരീക്ഷ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ

2021 ജൂലൈയിലേക്ക് ഉള്ള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വെച്ചാണ് നടക്കുക.

28 Oct 2020 5:37 AM GMT

ഡെറാഡൂൺ മിലിട്ടറി കോളേജ് പ്രവേശനം; പരീക്ഷ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ
X

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനുളള പരീക്ഷ ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ നടക്കും. 2021 ജൂലൈയിലേക്ക് ഉള്ള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വെച്ചാണ് നടക്കുക. ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്.

അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2008 ജൂലൈ രണ്ടിന് മുൻപും 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല. അഡ്മിഷൻ നേടിയതിന് ശേഷം ജനന തിയതിയിൽ മാറ്റം അനുവദിക്കില്ല.

രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കുക വഴി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതാണ്. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾ 600 രൂപയും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ 555 രൂപയും ആണ് അടക്കേണ്ടത്. എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷ ഫോമുകൾ സ്പീഡ് പോസ്റ്റിൽ ലഭിക്കും.

അപേക്ഷ ലഭിക്കുന്നതിനായി അപേക്ഷ ഫീസിനുള്ള തുക ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തു ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തരാഞ്ചൽ (ബാങ്ക് കോഡ് 01576) പിൻകോഡ്-248003 എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ അയക്കേണ്ടതാണ്. ഇതോടൊപ്പം രേഖാമൂലമുള്ള അപേക്ഷയും ഉൾപ്പെടുത്തേണ്ടതാണ്. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ www.rimc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ 30നു മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകൾ എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ രേഖ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 27 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം.

Next Story