സങ്കേതിക പ്രശ്നം; ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് പൂര്‍ത്തീകരിക്കാനാവാതെ അപേക്ഷകര്‍
സാങ്കേതിക തടസങ്ങള്‍ മൂലം ഓണ്‍ലൈന്‍ ആയി ലേണേഴ്സ് ടെസ്റ്റ് എടുക്കാന്‍ കഴിയാതെ അപേക്ഷകര്‍. ടെസ്റ്റ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഓട്ടോമാറ്റിക് ആയി ലോഗൗട്ടാവുന്നതാണ് ഇതിന് കാരണം. ഇത് കാരണം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്കി കാത്തിരിക്കേണ്ടി വരികയാണ് അപേക്ഷകര്‍ക്ക്. കൊവിഡ് മൂലമാണ് ലേണേഴ്സ് ടെസ്റ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആക്കിയിരിക്കുന്നത്. അപേക്ഷ നല്കിയാലും ഏറെ വൈകിയാണ് ടെസ്റ്റിനുളള തിയതി ലഭിക്കുക. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് രജിസ്റ്റര്‍ ചെയ്യാനും ഇവയിലൂടെ തന്നെ അറ്റന്‍ഡ് […]

സാങ്കേതിക തടസങ്ങള്‍ മൂലം ഓണ്‍ലൈന്‍ ആയി ലേണേഴ്സ് ടെസ്റ്റ് എടുക്കാന്‍ കഴിയാതെ അപേക്ഷകര്‍. ടെസ്റ്റ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഓട്ടോമാറ്റിക് ആയി ലോഗൗട്ടാവുന്നതാണ് ഇതിന് കാരണം. ഇത് കാരണം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്കി കാത്തിരിക്കേണ്ടി വരികയാണ് അപേക്ഷകര്‍ക്ക്. കൊവിഡ് മൂലമാണ് ലേണേഴ്സ് ടെസ്റ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആക്കിയിരിക്കുന്നത്. അപേക്ഷ നല്കിയാലും ഏറെ വൈകിയാണ് ടെസ്റ്റിനുളള തിയതി ലഭിക്കുക.
മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് രജിസ്റ്റര്‍ ചെയ്യാനും ഇവയിലൂടെ തന്നെ അറ്റന്‍ഡ് ചെയ്യാനും സാധിക്കും. മുന്‍പ് രജിസ്റ്റര്‍ ചെയ്ത മൊബൈന്‍ നമ്പറിലേക്ക് പാസ് വേഡ് നേരത്തെ ലഭിക്കും. പരീക്ഷ എഴുതുന്ന സമയം ഒടിപിയും മൊബൈലില്‍ വരും. എന്നാല്‍ പാസ് വേഡും ഒടിപിയും കൃത്യ സമയത്ത് ലഭിക്കാത്തതിനാലാണ് പരീക്ഷ എഴുതാന്‍ കഴിയാത്തിത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 വരെയാണ് ടെസ്റ്റിനുളള സമയം. എന്നാല്‍ പാസ് വേഡും ഒടിപിയും ലഭിച്ചവര്‍ക്ക് ടെസ്റ്റ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ലോഗൗട്ട് ആയി പോവുന്നതും തടസം സൃഷ്ടിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പ് തടസങ്ങള്‍ മനസിലാക്കി നാല് തവണ ലോഗിന്‍ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ടെസ്റ്റ് പാസാവാതെ ഇരിക്കുന്നവര്‍ക്കും വീണ്ടും ടെസ്റ്റിന് അപേക്ഷ നല്കി കാത്തിരിക്കേണ്ടി വരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷമെ അടുത്ത ടെസ്റ്റ് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കൂ. ഒപ്പം വീണ്ടും ഫീസും ഇവര്‍ക്ക് നല്‍കേണ്ടതായി വരുന്നു.