Top

ബാലവേല ചെയ്യിപ്പിച്ച വിതരണക്കാരനുമായി ബന്ധം വിച്ഛേദിക്കാൻ 3 വർഷം; കടുത്ത വിമർശനം നേരിട്ട് ആപ്പിൾ

ജോലിസ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത തൊഴിലാളികളെ സുയിൻ നിയമിച്ചിട്ടുണ്ടെന്നറിഞ്ഞ ആപ്പിൾ, പ്രശ്‌നം പരിഹരിക്കാനോ പങ്കാളിത്തം ഉപേക്ഷിക്കാനോ തയ്യാറായില്ല.

2 Jan 2021 1:50 AM GMT

ബാലവേല ചെയ്യിപ്പിച്ച വിതരണക്കാരനുമായി ബന്ധം വിച്ഛേദിക്കാൻ 3 വർഷം; കടുത്ത വിമർശനം നേരിട്ട് ആപ്പിൾ
X

ബാലവേല നടത്തിയിരുന്ന വിതരണക്കാരുമായി മൂന്ന് വർഷത്തോളം പങ്കാളിത്തം തുടർന്നതിന്റെ പേരിൽ ആപ്പിൾ കമ്പനി വാർത്തകളിൽ. ചൈന ആസ്ഥാനമായുള്ള ആപ്പിളിന്റെ വിതരണക്കാരായ സുയിൻ ഇലക്ട്രോണിക്സ് ആണ് തങ്ങളുടെ ജോലിസ്ഥലത്ത് ബാലവേല നടത്തിയിരുന്നത്. ഒന്നിലധികം തവണ ഇതേ പറ്റി വിവരം കിട്ടിയിട്ടും സുയിൻ ഇലക്ട്രോണിക്‌സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ ആപ്പിൾ മൂന്ന് വർഷമെടുത്തു എന്നതാണ് കമ്പനിക്ക് നേരെ ഉയരുന്ന വിമർശനം.

ആപ്പിളിന്റെ മാക്ബുക്കുകളിൽ ഉപയോഗിക്കുന്ന പോർട്ടുകളടക്കമുള്ള പ്രധാനപ്പെട്ട പല ഭാഗങ്ങളും നിർമ്മിച്ചു വിതരണം ചെയുന്ന കമ്പനിയാണ് സുയിൻ ഇലക്‌ട്രോണിക്‌സ്. ജോലിസ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത തൊഴിലാളികളെ സുയിൻ നിയമിച്ചിട്ടുണ്ടെന്നറിഞ്ഞ ആപ്പിൾ, പ്രശ്‌നം പരിഹരിക്കാനോ പങ്കാളിത്തം ഉപേക്ഷിക്കാനോ തയ്യാറായില്ല. ബാലവേല ഒഴിവാക്കാൻ സുയിനോട് ആവശ്യപ്പെട്ട് മൂന്ന് മാസത്തിന് ശേഷം നടത്തിയ ഒരു പരിശോധനയിലും ആപ്പിൾ 14 വയസ്സിന് താഴെയുള്ള തൊഴിലാളികളെ കണ്ടെത്തി എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

അധാർമ്മിക തൊഴിൽനയങ്ങൾ പുലർത്തുന്ന വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ കമ്പനി പുലർത്തുന്ന വിമുഖതയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത് അന്താരാഷ്ട്ര വാർത്താ മാധ്യമമായ ദി ഇൻഫർമേഷൻ ആണ്. ഇതേ തുടർന്ന് ആപ്പിൾ തങ്ങളുടെ വിതരണ ശൃംഖലയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിട്ടുണ്ട്.

ആപ്പിളിന് വേണ്ടിയുള്ള ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികൾ നേരിടുന്ന വേതന മോഷണം, ഉയ്ഗര്‍ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നിർബന്ധിതചൂഷണം എന്നിവയെല്ലാം ആപ്പിൾ കണ്ടതായി നടിക്കുന്നില്ല എന്നതും അവർ നേരിടുന്ന പ്രധാന വിമർശനങ്ങളിൽ ഒന്നാണ്.

Next Story

Popular Stories