Top

‘ഇന്ത്യയിലെ കൊവിഡ് വ്യാപനം വിനാശകരം’; ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആപ്പിളും

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ സഹായവാഗ്ദാനവുമായി ടെക് ഭീമന്‍ ആപ്പിളും. കഴിഞ്ഞ ദിവസം ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അറിയിക്കുന്നത്. ‘ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അതിവിനാശകരമായ നിലയില്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഈ ദുരന്തകാലത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളുടെ പിന്തുണ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആപ്പിള്‍ കുടുംബത്തിനും കൊവിഡിനോട് പോരാടുന്ന മറ്റെല്ലാവര്‍ക്കും ഒപ്പമുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കും’, ആപ്പിള്‍ സിഇഒ ടിം കുക്ക് ട്വീറ്റ് […]

27 April 2021 3:28 AM GMT

‘ഇന്ത്യയിലെ കൊവിഡ് വ്യാപനം വിനാശകരം’; ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആപ്പിളും
X

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ സഹായവാഗ്ദാനവുമായി ടെക് ഭീമന്‍ ആപ്പിളും. കഴിഞ്ഞ ദിവസം ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അറിയിക്കുന്നത്.

‘ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അതിവിനാശകരമായ നിലയില്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഈ ദുരന്തകാലത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളുടെ പിന്തുണ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആപ്പിള്‍ കുടുംബത്തിനും കൊവിഡിനോട് പോരാടുന്ന മറ്റെല്ലാവര്‍ക്കും ഒപ്പമുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കും’, ആപ്പിള്‍ സിഇഒ ടിം കുക്ക് ട്വീറ്റ് ചെയ്തു.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും തിങ്കളാഴ്ച ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

‘ഇന്ത്യയിലെ നിലവിലെ അവസ്ഥയില്‍ എനിക്ക് നടുക്കമാണ്. സഹായവുമായി യുഎസ് സര്‍ക്കാര്‍ എത്തുന്നതില്‍ എനിക്ക് നന്ദിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേഷന്‍ ഉപകരണങ്ങളെത്തിക്കുന്നതിനും സഹായിക്കാനും പിന്തുണ നല്‍കാനും മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യയും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നത് തുടരും’, സത്യ നാഡെല്ല

‘ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധി കണ്ട് ഞാന്‍ തകര്‍ന്നുപോയി, ഗൂഗിളും ഗൂഗ്ലേഴ്‌സും ചേര്‍ന്ന് 135 കോടി ഡോളര്‍ ഗിവ് ഇന്ത്യ, യുണിസെഫ്, അപകടസാധ്യതയുള്ള കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കും’,സുന്ദര്‍ പിച്ചെ

ഗുരുതരമായ കൊവിഡ് വ്യാപനം നേരിടുന്ന ഇന്ത്യയ്ക്ക് ഓക്‌സിജന്‍ വിതരണം, വെന്റിലേറ്ററുകള്‍, വാക്‌സിനുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍, പിപിഇ കിറ്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആഗോള പിന്തുണയാണ് ലഭിക്കുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവാഗ്ദാനം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച 3.52 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Also Read: ‘അപ്പോ പ്രാര്‍ത്ഥിക്കുക, പോയിട്ട് വരാം’; ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ അവസാന വീഡിയോ

Next Story