Top

‘തിയേറ്റര്‍ തുറന്നാല്‍ 2021ല്‍ ഒരുപാട് പ്രതീക്ഷകള്‍’; റോഡ് ത്രില്ലറടക്കം അഞ്ച് ചിത്രങ്ങളുമായി അപ്പാനി ശരത്ത്

അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രകമായി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി’. മീനാഷി എന്ന പുതുമുഖ താരമാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂരാണ്. സാധാരണയായി ചെയ്യാറുള്ള മാസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്സമായി ഒരു റൊമാന്റിക്ക് ഹീറോ ആയാണ് താന്‍ മിഷന്‍ സിയിലെത്തുന്നതെന്ന് അപ്പാനി ശരത്ത് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥയും, ചിത്രീകരണ രീതിയുമായിരുന്നു മിഷന്‍ സിയുടെത്. രാമക്കല്‍മേട്, ഇടുക്കി എന്നീ സ്ഥലങ്ങിലാണ് ചിത്രീകരണം […]

6 Dec 2020 5:29 AM GMT
പ്രിയങ്ക രവീന്ദ്രൻ

‘തിയേറ്റര്‍ തുറന്നാല്‍ 2021ല്‍ ഒരുപാട് പ്രതീക്ഷകള്‍’; റോഡ് ത്രില്ലറടക്കം അഞ്ച് ചിത്രങ്ങളുമായി അപ്പാനി ശരത്ത്
X

അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രകമായി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി’. മീനാഷി എന്ന പുതുമുഖ താരമാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂരാണ്. സാധാരണയായി ചെയ്യാറുള്ള മാസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്സമായി ഒരു റൊമാന്റിക്ക് ഹീറോ ആയാണ് താന്‍ മിഷന്‍ സിയിലെത്തുന്നതെന്ന് അപ്പാനി ശരത്ത് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥയും, ചിത്രീകരണ രീതിയുമായിരുന്നു മിഷന്‍ സിയുടെത്. രാമക്കല്‍മേട്, ഇടുക്കി എന്നീ സ്ഥലങ്ങിലാണ് ചിത്രീകരണം നടന്നത്. മിഷന്‍ സി ഒരു റോഡ് റൊമാന്റിക് ത്രില്ലറാണ്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു

അപ്പാനി ശരത്ത്

ലോക്ഡൗണ്‍ സമയത്ത് ‘മിയകുല്‍ഫ’, ‘കാളിയാര്‍ കോട്ടേജ്’, ക്രിസ്റ്റി എന്നീ മൂന്ന് സിനിമകളാണ് ചെയ്തത്. അത് മൂന്നും വളരെ വ്യത്യസ്തമായ കഥകളായിരുന്നു. ഇപ്പോള്‍ വരുന്ന സിനിമകളെല്ലാം അങ്ങിനെ തന്നെയാണ്. അടുത്ത വര്‍ഷം തീയറ്റര്‍ തുറക്കുകയാണെങ്കില്‍ ഒരുപാട് പ്രതീക്ഷകളുണ്ടെന്നും അപ്പാനി ശരത്ത് പറഞ്ഞു.

മിഷന്‍ സിക്ക് ശേഷം ‘ബര്‍ണാഡ്’ എന്ന ചിത്രത്തിലാണ് ശരത്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ താരം കേന്ദ്ര കഥാപാത്രമാണ്. അതിന് ശേഷം എ ആര്‍ മുരകദാസിന്റെ അസോസിയേറ്റായിരുന്ന അബിന്‍ ഹരിഹരന്റെ ചിത്രത്തില്‍ ജനുവരി 20ന് ജോയന്‍ ചെയ്യും. ഒരു ട്രാന്‍സ്‌പേഴ്‌സണ്‍ കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുക.

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു മിഷന്‍ സിയുടെ ചിത്രീകരണം. എം സ്‌ക്വയര്‍ സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്. ഹോണി, പാര്‍ത്ഥസാരധി എന്നിവരാണ് സംഗീത സംവിധാനം. എബി ടോം സിറിയക്ക് പശ്ചാത്തല സംഗീതം ചെയ്യും.

ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസി’ലെ അപ്പാനി രവി എന്ന കഥാപാത്രമാണ് അപ്പാനി ശരത്തിനെ മലയാള സിനിമയില്‍ ശ്രദ്ധേയനാക്കുന്നത്. ‘വെളിപാടിന്റെ പുസ്തകം’, ‘പോക്കിരി സൈമണ്‍’, ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’, ‘സച്ചിന്‍’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലും അപ്പാനി ശരത്ത് പ്രധാന വേഷം ചെയ്യുന്നുണ്ട്.

Next Story