Top

ഈ അടുത്തിറങ്ങിയതിൽ എന്റെ പ്രിയപ്പെട്ടത്; മെമ്പർ രമേശനിലെ ‘അലരേ നീ എന്നിലെ’ പാടി അപര്‍ണ ബാലമുരളി

പാട്ടിനൊപ്പം സംഗീത സംവിധായകന്‍ കൈലാസിനും ചിത്രത്തിലെ നായികാ-നായകന്‍മാരായ അര്‍ജുന്‍ അശോകനും ഗായത്രി അശോകനും അപര്‍ണ ആശംസയര്‍പ്പിച്ചിട്ടുമുണ്ട്.

7 May 2021 3:37 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ അടുത്തിറങ്ങിയതിൽ എന്റെ പ്രിയപ്പെട്ടത്; മെമ്പർ രമേശനിലെ ‘അലരേ നീ എന്നിലെ’ പാടി അപര്‍ണ ബാലമുരളി
X

‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ എന്ന പുതിയ ചിത്രത്തിലെ ഗാനം ഗാനം ആലപിച്ച് നടി അപര്‍ണ ബാലമുരളി.’അലരേ നീ എന്നിലെ’ എന്ന് തുടങ്ങുന്ന ഗാനമാണ് നടി പാടിയിരിക്കുന്നത്. ഫേസ്‍ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ അപര്‍ണ തന്റെ പാട്ടിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഈ അടുത്തിറങ്ങിയതിൽ എന്റെ പ്രിയപ്പെട്ടത്. അപർണ ബാലമുരളി

പാട്ടിനൊപ്പം സംഗീത സംവിധായകന്‍ കൈലാസിനും ചിത്രത്തിലെ നായികാ-നായകന്‍മാരായ അര്‍ജുന്‍ അശോകനും ഗായത്രി അശോകനും അപര്‍ണ ആശംസയര്‍പ്പിച്ചിട്ടുമുണ്ട്.

ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആര്യന്‍, നിത്യ മാമെന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു നാട്ടിന്‍പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന് പുറമെ മാമുക്കോയ, സാബു മോന്‍, ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ആന്റോ ജോസ് പെരേര – എബി ട്രീസ പോള്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍ ആന്റ് മോളി എന്റര്‍ട്ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍ വാഴൂര്‍ ജോസ്

Next Story