തമിഴിലും മലയാളത്തിലുമായി അപർണ്ണ ബലമുരളിയുടെ ‘ഉല’; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് പൃഥ്വിരാജ്

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

അപർണ്ണ ബലമുരളിക്കും ഉലയുടെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നു.

പൃഥ്വിരാജ്

വളരെ വ്യത്യസ്തമായ രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. അപർണ്ണ ബലമുരളിയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീർ തുള്ളികൾ ഒഴുകി ദുഃഖപൂർണ്ണവും മറുവശം ചിത്രശലഭങ്ങളും പൂവിതളുകൾ നിറഞ്ഞ് പ്രകാശഭരിതവുമാണ്.

“‘കല്‍ക്കി” ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ‘ഉല’ സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ തമിഴിലും മലയാളത്തിലും നിർമ്മിക്കുന്നു. കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്.

പ്രവീണ്‍ പ്രഭാറാം സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’.താര നിർണ്ണയവും മറ്റും പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനം വാരം ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

സൂര്യ നായകനായെത്തിയ സുരറൈ പോട്രാണ് അപർണ്ണയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സൂര്യയുടെ നെടുമാറാണ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് അപർണ്ണ ചിത്രത്തിലെത്തിയത്. ഓസ്കാർ വേദിയിലും ഗോൾഡൻ ഗ്ലോബ്സിലും ഉൾപ്പടെ സ്ഥാനം നേടാൻ സുരറൈ പോട്രുവിന് സാധിച്ചിരുന്നു.

Covid 19 updates

Latest News