‘അന്ന് കുത്തുവാക്കുകളും സൈബര്‍ പോരാളികളുടെ തെറിവിളികളും’; മുഖ്യമന്ത്രി എത്രയും വേഗം കൊവിഡ് മുക്തനാകട്ടെയെന്ന് എപി ഉസ്മാന്
കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉടനടി സുഖപ്രാപിക്കട്ടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എപി ഉസ്മാന്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒരു ഭരണാധികാരിക്ക് ചേരാത്ത രീതിയിലാണ് മുഖ്യമന്ത്രി തന്നോട് പെരുമാറിയത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. ഒരാളെ വാക്കുകളിലൂടെ വേദനിപ്പിക്കുമ്പോള്‍ അത് തിരിച്ചടിയാകുമെന്നും ഉസ്മാന് പറഞ്ഞു. മലയാള മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2020 മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട എ പി ഉസ്മാന് മലയാളികള്ക്ക്ഓര്മ്മയുണ്ടാകും. കര്‍ശന […]

കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉടനടി സുഖപ്രാപിക്കട്ടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എപി ഉസ്മാന്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒരു ഭരണാധികാരിക്ക് ചേരാത്ത രീതിയിലാണ് മുഖ്യമന്ത്രി തന്നോട് പെരുമാറിയത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. ഒരാളെ വാക്കുകളിലൂടെ വേദനിപ്പിക്കുമ്പോള്‍ അത് തിരിച്ചടിയാകുമെന്നും ഉസ്മാന് പറഞ്ഞു. മലയാള മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2020 മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട എ പി ഉസ്മാന് മലയാളികള്ക്ക്ഓര്മ്മയുണ്ടാകും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കിയ സമയത്തായിരുന്നു ഉസ്മാന് രോഗബാധ സ്ഥിരീകരിച്ചത്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഉസ്മാന്റെ റൂട്ട് മാപ്പിനൊപ്പമായിരുന്നു അന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. പിന്നാലെ സിപി ഐഎമ്മിന്റെ സൈബര്‍ പോരാളികള്‍ തന്നെ വ്യക്തിഹത്യ നടത്തിയെന്നും അത് തന്നെ വേദനിപ്പിച്ചുവെന്നും ഉസ്മാന് വ്യക്തമാക്കി.
രോഗത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുന്നതിന്റെയും അപമാനിക്കപ്പെടുന്നതിന്റെയും ഒറ്റപ്പെടുന്നതിന്റെയും വേദന വിവരണാതീതമാണ്. അന്ന് തന്നെ അപമാനിച്ച മുഖ്യമന്ത്രിയോടിുള്പ്പെടെ എനിക്ക് വിരോധമില്ല. അന്നെനിക്ക് ഒരുപാട് വേദനിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയെ ശുശ്രൂഷിക്കാനും ഞാന്‍ തയ്യാറാണ്
എപി ഉസ്മാന്
രോഗം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇത്തരമൊരു രോഗബാധയാണെന്ന് അറിഞ്ഞുവെച്ചു കൊണ്ട് ആരെങ്കിലും മനഃപൂര്‍വ്വം മറ്റുള്ളവരുമായി ഇടപഴകുമോ എന്നും ഉസ്മാന് ചോദിച്ചു. രോഗമുണ്ടെന്ന് അറിഞ്ഞുവെച്ചുകൊണ്ടാണ് പെരുമാറിയതുപോലെയായിരുന്നു എല്ലാവരും കുത്തുവാക്കുകള്‍ പറഞ്ഞതെന്നും തനിക്ക് ആശ്വാസവാക്കുകള്‍ പകരാന്‍ അധികമാരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 29 മുതല്‍ രോഗം സ്ഥിരീകരിച്ച ദിവസം വരെ എ പി ഉസ്മാന് നടത്തിയ യാത്രകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് പുറത്ത് വിടുകയും അത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തിരുന്നു. ഉസ്മാന്റെ പേര് എടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയും വിമര്‍ശനം.