Top

അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തെ തള്ളി എപി അനില്‍കുമാര്‍; ‘ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു’

കണ്ണൂര്‍ കോട്ട ലൈറ്റ് ആന്‍ഡ് ഷോ അഴിമതി അന്വേഷണത്തില്‍ എപി അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തെ തള്ളി എപി അനില്‍കുമാര്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കരാര്‍ നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത് ഡിടിപിസിയും ഉദ്യോഗസ്ഥരുമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്ന അനില്‍കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് എപി അബ്ദുള്ളക്കുട്ടി ഉന്നയിച്ചത്.ഇന്നത്തെ വിജിലന്‍സ് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ളക്കുട്ടി പറഞ്ഞത്: ‘2011-16ല്‍ ഞാന്‍ യുഡിഎഫ് എംഎല്‍എയായിരിക്കെയാണ് പദ്ധതി കൊണ്ടുവന്നത്. […]

4 Jun 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തെ തള്ളി എപി അനില്‍കുമാര്‍; ‘ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു’
X

കണ്ണൂര്‍ കോട്ട ലൈറ്റ് ആന്‍ഡ് ഷോ അഴിമതി അന്വേഷണത്തില്‍ എപി അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തെ തള്ളി എപി അനില്‍കുമാര്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കരാര്‍ നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത് ഡിടിപിസിയും ഉദ്യോഗസ്ഥരുമാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്ന അനില്‍കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് എപി അബ്ദുള്ളക്കുട്ടി ഉന്നയിച്ചത്.
ഇന്നത്തെ വിജിലന്‍സ് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുള്ളക്കുട്ടി പറഞ്ഞത്: ‘2011-16ല്‍ ഞാന്‍ യുഡിഎഫ് എംഎല്‍എയായിരിക്കെയാണ് പദ്ധതി കൊണ്ടുവന്നത്. ഒരുദിവസം മാത്രം നടന്ന ഷോയുടെ പേരില്‍ ഒരുകോടി രൂപ ക്രമക്കേട് നടത്തിയെന്നാണ് പരാതി. എന്നാല്‍ ഞാന്‍ പദ്ധതി അന്നത്തെ സര്‍ക്കാരിനോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്. അത് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വന്ന് വലിയ ആഘോഷമായാണ് ഉദ്ഘാടനം നടന്നത്. പക്ഷേ രണ്ടാഴ്ച പോലും ഷോ നടന്നില്ല. കരാര്‍ നല്‍കിയത് തട്ടിക്കൂട്ട് കമ്പനിക്കാണെന്നാണ് മനസിലാക്കിയത്. ഇപ്പോഴാണ് ഞാന്‍ സത്യാവസ്ഥ അറിഞ്ഞത്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന അനില്‍കുമാറാണ് ഈ കൊള്ള നടത്തിയത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം.”

ഇന്ന് അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്ത് ഡിടിപിസിയുമായി ചേര്‍ന്ന് കോട്ട നവീകരണത്തിനായി വിഭാവനം ചെയ്ത പദ്ധതിയിലാണ് അഴിമതി ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. കണ്ണൂര്‍ കോട്ടയില്‍ 2018ല്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും നടത്തി. ഇതിനായി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് പരാതി.

2020ല്‍ കണ്ണൂര്‍ ഡിടിപിസിയില്‍ നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട് ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. തുടര്‍ പരിശോധനകളുടെ ഭാഗമായാണ് അബ്ദുള്ളകുട്ടിയുടെ വീട്ടിലും വിജലന്‍സ് പരിശോധന നടത്തിയത്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സംഘം തേടിയിട്ടുണ്ട്.

Next Story