‘അഭിപ്രായങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദ’; ശോഭാ സുരേന്ദ്രന്റെ എതിര്‍പ്പില്‍ എപി അബ്ദുള്ളക്കുട്ടി
കൊച്ചി: സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. അഭിപ്രായം പറയാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ തങ്ങളെ തഴയുന്നുവെന്ന ആരോപണവുമായി നേതാക്കളായ ശോഭാ സുരേന്ദ്രന്, പിഎം വേലായുധന്, ശ്രീശന് എന്നിവര്‍ രംഗത്തെത്തി. ഇതിന് പുറമേ 24 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. തീവ്ര പാര്‍ട്ടികളുമായി യുഡിഎഫ് നീക്ക് പോക്ക് […]

കൊച്ചി: സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. അഭിപ്രായം പറയാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ തങ്ങളെ തഴയുന്നുവെന്ന ആരോപണവുമായി നേതാക്കളായ ശോഭാ സുരേന്ദ്രന്, പിഎം വേലായുധന്, ശ്രീശന് എന്നിവര്‍ രംഗത്തെത്തി. ഇതിന് പുറമേ 24 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
തീവ്ര പാര്‍ട്ടികളുമായി യുഡിഎഫ് നീക്ക് പോക്ക് നടത്തുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
ബിജെപിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ഒതുക്കാന്‍ ആര്‍എസ്എസ് ഇടപെട്ടിരുന്നു. പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ എന്ന പേര് വരാതെ നോക്കണമെന്നായിരുന്നു കെ സുരേന്ദ്രന് ആര്‍എസ്എസ് നേതൃത്വം നല്കിയ താക്കീത്. സംസ്ഥാന അധ്യക്ഷ പദവി ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാവുമെന്നും നേതൃത്വം മുന്നിറിയിപ്പ് നല്‍കിയിരുന്നു. കെ സുരേന്ദ്രനെ വിളിപ്പിച്ചതിന് പിന്നാലെ ശോഭാ സുരേന്ദ്രനേയും ആര്‍എസ്എസ് നേതൃത്വം വിളിപ്പിച്ചിരുന്നു.