Top

‘പാകിസ്താന്‍ മാധ്യമങ്ങള്‍ ഐഷ സുല്‍ത്താനയെ ആഘോഷിക്കുന്നു’; പാക് ബന്ധം ആരോപിച്ച് എപി അബ്ദുല്ലക്കുട്ടി

ലക്ഷദ്വീപിലെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുല്ലക്കുട്ടി. ആയിഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്താനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഈ പ്രസ്താവന നടത്തുന്ന വീഡിയോ സന്ദേശം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം. തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്ന് ഐഷ സുല്‍ത്താന നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ […]

13 Jun 2021 1:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പാകിസ്താന്‍ മാധ്യമങ്ങള്‍ ഐഷ സുല്‍ത്താനയെ ആഘോഷിക്കുന്നു’; പാക് ബന്ധം ആരോപിച്ച് എപി അബ്ദുല്ലക്കുട്ടി
X

ലക്ഷദ്വീപിലെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുല്ലക്കുട്ടി. ആയിഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്താനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഈ പ്രസ്താവന നടത്തുന്ന വീഡിയോ സന്ദേശം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം.

തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്ന് ഐഷ സുല്‍ത്താന നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.
സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

അതേസമയം, ഐഷയ്‌ക്കെതിരായ നീക്കത്തില്‍ ലക്ഷദ്വീപ് ബിജെപിയില്‍ വന്‍പൊട്ടിത്തെറിയാണ് ഉണ്ടായത്. ചെത്ത്‌ലത്ത് ദ്വീപിലെ 12 ബിജെപിക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്. ഐഷയ്‌ക്കെതിരെ ബിജെപി അധ്യക്ഷന്‍ കവരത്തി പൊലീസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് കത്തില്‍ പറയുന്നു.

Next Story