Top

‘ലക്ഷദ്വീപിൽ വർ​ഗീയ പ്രചരണങ്ങൾ വിലപോവില്ല, വിദ്യാർത്ഥികൾ മാംസം നൽകാത്തത് ആരോ​ഗ്യ കാരണങ്ങളാൽ’; എപി അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദി വന്നതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് മാംസം കൊടുക്കാൻ തുടങ്ങിയത്. കുട്ടികളുടെ ഉറക്കവും ആരോ​ഗ്യം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നിയന്ത്രണം.

25 May 2021 2:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലക്ഷദ്വീപിൽ വർ​ഗീയ പ്രചരണങ്ങൾ വിലപോവില്ല, വിദ്യാർത്ഥികൾ മാംസം നൽകാത്തത് ആരോ​ഗ്യ കാരണങ്ങളാൽ’; എപി അബ്ദുള്ളക്കുട്ടി
X

കണ്ണൂർ: ലക്ഷദ്വീപ് അഡ്മിനിട്രേറ്റർക്കെതിരായ പ്രതിഷേധത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് യൂണിറ്റ് പ്രധാനമന്ത്രിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് അറിയില്ലെന്നും ഇത് അസൂയ കൊണ്ടുള്ള പ്രചരണം മാത്രമാണെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രിക്ക് ലക്ഷദ്വീപിലെ ബിജെപി യൂണിറ്റ് അയച്ച കത്ത് പഴയതാണെന്നാണ് വിവരം. അവിടെയുള്ള ബിജെപി യൂണിറ്റ് നുണ പ്രചരണങ്ങൾക്കെതിരെയാണ്. അവിടുള്ള ജനങ്ങൾക്ക് വിഷയത്തിൽ ആശങ്കയില്ല. മുസ്ലിം ലീ​ഗിനെ പോലും കാലുകുത്താൻ അനുവദിക്കാത്തവരാണ് ലക്ഷദ്വീപിലുള്ളത്. പിന്നെയാണോ ജമാഅത്തെ ഇസ്ലാമിയും എസ്‍ഡിപിഐയും. അവർ എന്നും ദേശീയധാരയോടൊപ്പം നിന്ന ഭാരതീയരാണ്. ദേശീയ പാർട്ടിയായ ബിജെപിയെ അം​ഗീകരിക്കും. മതവർ​ഗീയ പാർട്ടികൾക്ക് ലക്ഷദ്വീപിൽ അം​ഗീകാരം ലഭിക്കില്ല. എപി അബ്ദുള്ളക്കുട്ടി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

അഡ്മിനിസ്ട്രേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് യൂണിറ്റ് പ്രധാനമന്ത്രിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് അറിയില്ല. ഇത് അസൂയ കൊണ്ടുള്ള പ്രചരണം മാത്രമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ​ഗോവധം കൊണ്ടുവന്നത് കോൺ​ഗ്രസാണ്. ദ്വീപിൽ മാംസം നിരോധിച്ചത് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിൽ മാത്രമാണ്. വിദ്യഭ്യാസ വകുപ്പിലെ വിദ​ഗ്ദരുമായി സംസാരിച്ച ശേഷമാണ്. നരേന്ദ്ര മോദി വന്നതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് മാംസം കൊടുക്കാൻ തുടങ്ങിയത്. കുട്ടികളുടെ ഉറക്കവും ആരോ​ഗ്യം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നിയന്ത്രണം. അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രഫുൽ പ്ര​ഗ്ത്ഭനായ നേതാവാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുന്നത് കാരണമാണ് അദ്ദേഹത്തിനെതിരായ പ്രചരണം. കേരളത്തിൽ എല്ലാ കവലകളിലും ബാർ തുടങ്ങാൻ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വോട്ട് ചെയ്യും എന്നാൽ ലക്ഷദ്വീപിലെ റിസോർട്ടുകളിൽ മാത്രം മദ്യം കൊടുക്കുന്നതിനെ എതിർക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story