Top

‘മാസ്‌കുപോലും ധരിക്കാത്ത ഒരാള്‍ വന്ന് ഷേക്ക്ഹാന്‍ഡ് ചോദിച്ചു, നമസ്‌തേ പറഞ്ഞപ്പോള്‍ അപമാനിച്ചു’; ആക്രമണത്തെക്കുറിച്ച് അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട്

ഒരു പരിഹാസ രൂപേണയാണ് അയാള്‍ എന്നോട് ഷെയ്ക്ക് ഹാന്‍ഡ് ചോദിച്ചത് എന്ന് വ്യക്തമാണ്. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് വണ്ടി അപകടത്തില്‍ പെടുന്നത്.

9 Oct 2020 12:01 AM GMT

‘മാസ്‌കുപോലും ധരിക്കാത്ത ഒരാള്‍ വന്ന് ഷേക്ക്ഹാന്‍ഡ് ചോദിച്ചു, നമസ്‌തേ പറഞ്ഞപ്പോള്‍ അപമാനിച്ചു’; ആക്രമണത്തെക്കുറിച്ച് അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട്
X

മലപ്പുറത്തുവെച്ച് തനിക്കുനേരെയുണ്ടായ ആക്രമണം ബോധപൂര്‍വ്വമാണെന്ന് സംശയിക്കുന്നെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട്. ഹോട്ടലില്‍ വെച്ച് ഒരു സംഘം ആളുകളുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് വണ്ടിക്ക് നേരെ ആക്രമണമുണ്ടായതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ഞാനും രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരും ഒരു ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ ഞങ്ങളെ മനസിലായവര്‍ അടുത്തെത്തി വളരെ മോശം പരാമര്‍ശങ്ങളും ചില പരിഹാസങ്ങളൊക്കെ നടത്തിയിരുന്നു. അവയെല്ലാം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ അതില്‍ ഒരാള്‍ വന്ന് ഷേക്ക് ഹാന്‍ഡ് വേണമെന്ന് പറഞ്ഞു. അയാള്‍ മാസ്‌ക് പോലും ധരിച്ചിട്ടുണ്ടായിരുന്നില്ല. ഞാന്‍ തിരിച്ച് നമസ്‌തേ പറഞ്ഞു. അത് നമ്മുടെ രീതിയല്ലെന്ന് പറഞ്ഞ് അനാവശ്യമായി തര്‍ക്കിക്കുകയായിരുന്നു അവര്‍. പ്രശ്‌നം ഒഴിവാക്കാനായി ഞങ്ങള്‍ കാറില്‍ കയറി. പക്ഷേ, കാറിനടുത്തേക്ക് രണ്ടുമൂന്ന് ആളുകള്‍ വന്നു. എന്നിട്ട് വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചു. രൂക്ഷമായി എന്തൊക്കെയോ പറഞ്ഞു. കല്ലെറിയാനും ശ്രമിച്ചു. കല്ല് വണ്ടിയുടെ മുകളില്‍ തട്ടി’, അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഈ സമയത്ത് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്നതെല്ലാം ഒഴിവാക്കി ലോകം മുഴുവന്‍ ഇന്ത്യന്‍ രീതിയിലേക്ക് ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു പരിഹാസ രൂപേണയാണ് അയാള്‍ എന്നോട് ഷെയ്ക്ക് ഹാന്‍ഡ് ചോദിച്ചത് എന്ന് വ്യക്തമാണ്. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് വണ്ടി അപകടത്തില്‍ പെടുന്നത്. അത് ഒരു അപകടം മാത്രമായിരുന്നില്ലെന്ന് കണ്ട് നിന്ന എല്ലാവര്‍ക്കും അറിയാം. രണ്ട് തവണയാണ് കാറില്‍ വണ്ടി വന്ന് ഇടിച്ചത്. കാറ് മുന്നിലും പിന്നിലും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

‘വധശ്രമമാണോ നടന്നതെന്ന് അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ പറയുന്നത് ഉറങ്ങിപ്പോയി എന്നാണ്. ഇടിച്ചത് ദീര്‍ഘദൂര ചരക്കുവണ്ടിയല്ല. 9:45 ആണ് സമയം. അടുത്തുതന്നെയുള്ള വണ്ടിയായണെന്നാണ് പൊലീസ് പറഞ്ഞത്. ഇത്രയും അടുത്തുകൊണ്ടുവന്ന് വണ്ടിയിടിച്ചത് ബോധപൂര്‍വമാണോ എന്ന് ഞാന്‍ സംശയിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റസ്റ്റോറന്റ് പരിസരത്തുവെച്ച് അപമാനിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്. അതില്‍ പരിശോധന നടക്കട്ടെ. ഞാന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ്അദ്ദേഹം പറഞ്ഞു.

Next Story