‘ജെയ്റ്റിലിയെ മന്മോഹന് സിംഗിന്റെയെടുത്ത് ഹരിശ്രീ കുറിക്കാനയക്കണം’; മോദിക്ക് കോണ്‍ഗ്രസ് കാലത്ത് അബ്ദുള്ളക്കുട്ടി നല്കിയ ഉപദേശം
കണ്ണൂര്‍: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എപി അബ്ദുള്ളക്കുട്ടി നല്കിയ ഉപദേശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഇക്കണോമിക്സിന്റെ ഹരിശ്രീ പഠിപ്പിക്കാന്‍ ജെയ്റ്റ്ലിയെ മന്മോഹന് സിംഗിന്റെ അടുത്ത് എഴുത്തിരുത്തുകയാണ് വേണ്ടതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഇന്ന് മോദിയുടെ കടുത്ത ആരാധകനായി മാറിയ അബ്ദുള്ളക്കുട്ടിയെ ഇക്കാരണം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. ലക്ഷദ്വീപ് നിലപാടുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരമാര്‍ശങ്ങളും ചിലര്‍ വിമര്‍ശിക്കാനായി ഉപയോഗിക്കുന്നുണ്ട്. ”വിജയദശമി നാളില്‍ നരേന്ദ്ര മോദി ചെയ്യേണ്ടത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ഇക്കണോമിക്സിന്റെ ഹരിശ്രീ […]
16 Jun 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എപി അബ്ദുള്ളക്കുട്ടി നല്കിയ ഉപദേശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഇക്കണോമിക്സിന്റെ ഹരിശ്രീ പഠിപ്പിക്കാന്‍ ജെയ്റ്റ്ലിയെ മന്മോഹന് സിംഗിന്റെ അടുത്ത് എഴുത്തിരുത്തുകയാണ് വേണ്ടതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഇന്ന് മോദിയുടെ കടുത്ത ആരാധകനായി മാറിയ അബ്ദുള്ളക്കുട്ടിയെ ഇക്കാരണം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. ലക്ഷദ്വീപ് നിലപാടുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരമാര്‍ശങ്ങളും ചിലര്‍ വിമര്‍ശിക്കാനായി ഉപയോഗിക്കുന്നുണ്ട്.
”വിജയദശമി നാളില്‍ നരേന്ദ്ര മോദി ചെയ്യേണ്ടത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ഇക്കണോമിക്സിന്റെ ഹരിശ്രീ പഠിപ്പിക്കാന്‍ മന്മോഹന് സിംഗിന്റെ അടുത്ത് എഴുത്തിനിരുത്തുകയാണ്” എപി അബ്ദുള്ളക്കുട്ടി (ഓക്ടോബര്‍ 01, 2017)
പഴയ നിലപാടില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയ എപി അബ്ദുള്ളക്കുട്ടി ഇന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന നേതാവാണ്. നേരത്തെ ഉന്നയിച്ചിരുന്ന നിലപാടുകളില്‍ നിന്ന് പോലും അദ്ദേഹം പിന്നോട്ടുപോയി. നിലവില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകളെ കേരളത്തില്‍ പ്രതിരോധിക്കുന്ന ബിജെപിയുടെ പ്രധാന നേതാവു കൂടിയാണ് ഇദ്ദേഹം.