പിണറായിക്ക് അബ്ദുള്ളക്കുട്ടിയുടെ ആശംസ, ചെറിയൊരു വര്‍ഗീയ ‘ക്രോപ്പിംഗും’; ഹഹ റിയാക്ഷന് നിറച്ച് സോഷ്യല്‍ മീഡിയ
പോസ്റ്റിലെ ചിത്രം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ക്രോപ്പ് ചെയ്തതാണെന്നും മറുവശത്തിരിക്കുന്ന മറ്റു മതങ്ങളിലെ പണ്ഡിതരെ ക്രോപ്പ് ചെയ്തെന്നും സോഷ്യല്‍ മീഡിയാ ചൂണ്ടിക്കാണിക്കുന്നു.
21 May 2021 4:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: പിണറായി വിജയന് ആശംസ നേരുന്ന ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റില്‍ പൊങ്കാല. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ചിത്രമാണ് ആശംസയ്ക്കൊപ്പം അബ്ദുള്ളക്കുട്ടി ചേര്‍ത്തതെന്ന് ആരോപിച്ചാണ് പൊങ്കാല. ‘പിണറായി സഖാവിനും, സഹമന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. മുസ്ലിം മതപണ്ഡിതര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന ചി്ത്രമാണ് പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
പോസ്റ്റിലെ ചിത്രം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ക്രോപ്പ് ചെയ്തതാണെന്നും മറുവശത്തിരിക്കുന്ന മറ്റു മതങ്ങളിലെ പണ്ഡിതരെ ക്രോപ്പ് ചെയ്തെന്നും സോഷ്യല്‍ മീഡിയാ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊടൊപ്പം ക്രോപ്പ് ചെയ്ത ഭാഗവും സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്. പിണറായി മന്ത്രിസഭയ്ക്ക് ആശംസകളറിയിക്കുമ്പോള്‍ സാഹചര്യത്തിന് യോജിക്കാത്ത വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ചിത്രമാണ് അബ്ദുള്ളക്കുട്ടി ഉപയോഗിച്ചതെന്ന് വിമര്‍ശനത്തില്‍ പറയുന്നു.
പോസ്റ്റിലെ 1.3 റിയാക്ഷനില്‍ പകുതിയിലേറെയും ”ഹഹ” റിയാക്ഷനാണ്. നേരത്തെ പാലസ്തീന് ജനതയ്ക്കെതിരായ വ്യാജ വീഡിയോ ്പ്രചരിപ്പിച്ച അബ്ദുള്ളക്കുട്ടി വിവാദത്തില്‍പ്പെട്ടിരുന്നു.