Top

ഹമാസ് തീവ്രവാദികളെന്ന് എപി അബ്ദുള്ളക്കുട്ടി

ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യവുമായി പോരാടുന്ന ഹമാസ് തീവ്രവാദ സംഘടനയെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന് അനുശോചന വാക്കുകളിലാണ് അബ്ദുള്ളക്കുട്ടി ഹാമസിനെ തീവ്രവാദികള്‍ എന്ന് വിളിച്ചിരിക്കുന്നത്. ‘ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി,’ എന്നാണ് എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഹമാസിനെ തീവ്രവാദി സംഘടനയെന്ന തരത്തില്‍ പരാമര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് വീണ എസ് […]

15 May 2021 6:15 AM GMT

ഹമാസ് തീവ്രവാദികളെന്ന് എപി അബ്ദുള്ളക്കുട്ടി
X

ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യവുമായി പോരാടുന്ന ഹമാസ് തീവ്രവാദ സംഘടനയെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന് അനുശോചന വാക്കുകളിലാണ് അബ്ദുള്ളക്കുട്ടി ഹാമസിനെ തീവ്രവാദികള്‍ എന്ന് വിളിച്ചിരിക്കുന്നത്.

‘ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി,’ എന്നാണ് എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഹമാസിനെ തീവ്രവാദി സംഘടനയെന്ന തരത്തില്‍ പരാമര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരും വിവാദത്തിലകപ്പെട്ടിരുന്നു. തീവ്രവാദികളുടെ ആക്രമണം എന്നായിരുന്നു സൗമ്യയുടെ മരണത്തെ സംബന്ധിച്ചുള്ള പോസ്റ്റില്‍ ഇരുവരും എഴുതിയത്. വിവാദത്തിനു പിന്നാലെ ഉമ്മന്‍ ചാണ്ടി പോസ്റ്റ് എഡിറ്റ് ചെയ്യുകയും വീണ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ഇതിനിടെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. ഇസ്രാേയലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. ബുധനാഴ്ചയാണ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്‌കലോണ്‍ നഗരത്തിലെ വീടിനു മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.

Next Story