
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടിയുമായി ഹോട്ടലില്‍ വെച്ചു ആരും വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഹോട്ടലുടമ സക്കീര്‍. ഭക്ഷണം കഴിച്ച ശേഷം ബില്ലടച്ചു മടങ്ങുകയാണ് ചെയ്തത്. ഹോട്ടലിന്റെ പരിസരത്ത് വെച്ചും പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. റോട്ടില് വെച്ചു ഉണ്ടായതായി അറിയില്ലെന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും സക്കീര്‍ പറഞ്ഞു.
തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നാണ് അബ്ദുള്ളക്കുട്ടി പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറത്ത് വെച്ച് തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന്റെ പിറകില്‍ രണ്ട്തവണ ലോറി കൊണ്ടിടിച്ചെന്നും അബദുള്ളകുട്ടി പറഞ്ഞു. മലപ്പുറം രണ്ടത്താണിയിലായിരുന്നു സംഭവം.
പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനോ അവരെ അറസ്റ്റ് ചെയ്യാനോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ സുരേന്ദ്രന് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ആരാണ് ഇത് ചെയ്തതെന്നോ എന്താണ് അതിന് പിന്നിനുള്ള ലക്ഷ്യമെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ല. ന്യൂനപക്ഷ സമുദായത്തിലെ ഒരു നേതാവിന് വലിയ രീതിയിലുള്ള അംഗീകാരം ലഭിച്ചതില്‍ ചില അധമശക്തികള്‍ക്ക് തോന്നുന്ന അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്ന് കെ സുരേന്ദ്രന് മാധ്യമങ്ങളോട് സൂചിപ്പിച്ചു. പൊന്നാനിയില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ച തന്നെ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് തന്റെ വാഹനത്തെ പിന്തുടര്ന്ന് ഒരു ലോറി എത്തുകയും പിന്നില്‍ വന്നിടിക്കുകയയിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പരാതി. പാര്‍ട്ടി ഒറ്റക്കെട്ടായി അബ്ദുള്ളക്കുട്ടിയ്ക്കൊപ്പം നില്‍ക്കുമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
- TAGS:
- AP Abdullakutty