Top

‘ദൈവം പിണറായിക്ക് കടുത്ത ശിക്ഷ നല്‍കും’; വിഎസിന് അല്‍പമെങ്കിലും ആരോഗ്യമുണ്ടായിരുന്നെങ്കില്‍ പിണറായിയെ വഞ്ചകനെന്ന് വിളിച്ചേനെയെന്ന് അബ്ദുള്ളക്കുട്ടി

പിണറായി വിജയനും കൂട്ടരും സംസ്ഥാനത്തെ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി മാറ്റിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. പിണറായി വിജയന് അഹങ്കാരവും ധിക്കാരവുമാണ്. ദൈവം പിണറായിക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ലൈഫ് മിഷനിലെ തട്ടിപ്പ് പുറത്തുവരണമെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ മാറ്റും. വിഎസ് അച്യുതാനന്ദന് അല്‍പമെങ്കിലും ആയുസുണ്ടായിരുന്നെങ്കില്‍ പിണറായിയെ വഞ്ചകനെന്ന് വിളിച്ചേനെയെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. പിണറായിയുടെ മകളും ശിവശങ്കരനും തമ്മില്‍ ബന്ധമുണ്ട്. മകളുടെ സ്ഥാപനത്തിന്റെ […]

1 Nov 2020 1:10 AM GMT

‘ദൈവം പിണറായിക്ക് കടുത്ത ശിക്ഷ നല്‍കും’; വിഎസിന് അല്‍പമെങ്കിലും ആരോഗ്യമുണ്ടായിരുന്നെങ്കില്‍ പിണറായിയെ വഞ്ചകനെന്ന് വിളിച്ചേനെയെന്ന് അബ്ദുള്ളക്കുട്ടി
X

പിണറായി വിജയനും കൂട്ടരും സംസ്ഥാനത്തെ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി മാറ്റിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. പിണറായി വിജയന് അഹങ്കാരവും ധിക്കാരവുമാണ്. ദൈവം പിണറായിക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലൈഫ് മിഷനിലെ തട്ടിപ്പ് പുറത്തുവരണമെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ മാറ്റും. വിഎസ് അച്യുതാനന്ദന് അല്‍പമെങ്കിലും ആയുസുണ്ടായിരുന്നെങ്കില്‍ പിണറായിയെ വഞ്ചകനെന്ന് വിളിച്ചേനെയെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.

പിണറായിയുടെ മകളും ശിവശങ്കരനും തമ്മില്‍ ബന്ധമുണ്ട്. മകളുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ശിവശങ്കരന്‍ കാരണമാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുള്ള വിഷയത്തിലും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി കേന്ദ്ര സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കും. പുറത്തു കാണുന്ന അത്ര വലിയ പ്രശ്‌നമില്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

Next Story