Top

വഹാബ് പക്ഷത്തിന് ഐഎന്‍എല്‍ ഓഫീസിലേക്ക് വിലക്ക്; കോടതി ഉത്തരവ്

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എ പി അബ്ദുല് വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവ്. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി. കോടതി വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കുന്ന ഓഗസ്റ്റ് പത്തുവരെ കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. ഓഗസ്റ്റ് മൂന്നിന് വഹാബ് പക്ഷം യോഗം ചേരുമെന്ന് സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കം. […]

30 July 2021 11:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഹാബ് പക്ഷത്തിന് ഐഎന്‍എല്‍ ഓഫീസിലേക്ക് വിലക്ക്; കോടതി ഉത്തരവ്
X

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എ പി അബ്ദുല് വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവ്. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി. കോടതി വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കുന്ന ഓഗസ്റ്റ് പത്തുവരെ കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.

ഓഗസ്റ്റ് മൂന്നിന് വഹാബ് പക്ഷം യോഗം ചേരുമെന്ന് സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കം. യോഗത്തിന്റെ മാധ്യമവാര്‍ത്തകള്‍ കോടതിയില്‍ ഹര്‍ജിക്കാര്‍ ഹാജരാക്കി. എന്നാല്‍ എതിര്‍കക്ഷികളായ മുന്‍ പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ്, നാസര്‍ കോയ തങ്ങള്‍ എന്നിവരോ അനുയായികളോ ഓഫീസില്‍ കയറരുതെന്ന് കോടതി നിര്‍ദേശിച്ചു.

എതിര്‍കക്ഷികളുടെ അഭാവത്തിലായിരുന്നു കോടതി വിധി. എതിര്‍കക്ഷികള്‍ ഹാജരാകുന്നത് വരെ കാത്തിരുന്നാല്‍ ഹര്‍ജിയുടെ ഉദ്യേശം അപ്രസക്തമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വ്യക്തമാക്കി. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എതിര്‍കക്ഷിക്കാർക്ക് നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടു.

അതേസമയം, ഐഎന്‍എല്ലില്‍ അബ്ദുള്‍ വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും വീണ്ടും ഒന്നിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംഭവം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എ പി അബ്ദുള്‍ വഹാബ് വിഭാഗം കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു പിളർപ്പ് അവസാനിക്കുന്നെന്ന് അഭ്യൂഹമുയർന്നത്.

Also Read: ‘ജനവിരുദ്ധത, തട്ടിപ്പ്’; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി; നിരവധി പേര്‍ സിപിഐഎമ്മിലേക്ക്

Next Story