ലീഗിനെ കൊണ്ട് സമുദായത്തിന് ഗുണമില്ല, നല്ലത് തുടര്‍ഭരണം; സീറ്റ് കൂടുതല്‍ ലഭിച്ചത് മുജാഹിദിനെന്ന് എസ്വൈഎസ്
മുസ്ലീം സമുദായത്തിന് ലീഗിനെ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എപി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം. ലീഗ് രാഷ്ട്രീയ കക്ഷിയാകുന്നില്ല. സാമൂഹിക കക്ഷി മാത്രമാണ്. സുന്നികളെ രണ്ടായി വിഭജിക്കുന്നതിലും മുസ്ലീങ്ങളെ പല ഗ്രൂപ്പായി മാറ്റിനിര്‍ത്തുന്നതിലും മുഖ്യപങ്ക് വഹിക്കുന്ന പാര്‍ട്ടിയാണ് അവരെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമുദായത്തിന് സ്വന്തമായ വകുപ്പുകള്‍ ലീഗ് കൈകാര്യം ചെയ്യുന്നത് ദോഷമാണെന്ന് എല്ലാ പാര്‍ട്ടികളോടും പറഞ്ഞിട്ടുണ്ട്. ലീഗ് മുസ്ലീങ്ങളുടെ സംഘടനയാണെന്ന തെറ്റിദ്ധാരണ എല്ലാവര്‍ക്കുമുണ്ട്. ലീഗിന് നല്കിയാല് മുസ്ലീങ്ങള്ക്കെല്ലാവര്ക്കും കിട്ടിയെന്നാണ് […]

മുസ്ലീം സമുദായത്തിന് ലീഗിനെ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എപി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം.
ലീഗ് രാഷ്ട്രീയ കക്ഷിയാകുന്നില്ല. സാമൂഹിക കക്ഷി മാത്രമാണ്. സുന്നികളെ രണ്ടായി വിഭജിക്കുന്നതിലും മുസ്ലീങ്ങളെ പല ഗ്രൂപ്പായി മാറ്റിനിര്‍ത്തുന്നതിലും മുഖ്യപങ്ക് വഹിക്കുന്ന പാര്‍ട്ടിയാണ് അവരെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമുദായത്തിന് സ്വന്തമായ വകുപ്പുകള്‍ ലീഗ് കൈകാര്യം ചെയ്യുന്നത് ദോഷമാണെന്ന് എല്ലാ പാര്‍ട്ടികളോടും പറഞ്ഞിട്ടുണ്ട്. ലീഗ് മുസ്ലീങ്ങളുടെ സംഘടനയാണെന്ന തെറ്റിദ്ധാരണ എല്ലാവര്‍ക്കുമുണ്ട്. ലീഗിന് നല്കിയാല് മുസ്ലീങ്ങള്ക്കെല്ലാവര്ക്കും കിട്ടിയെന്നാണ് അവരുടെ ധാരണ. ഹജ്ജ്, വഖഫ് വകുപ്പുകള്‍ ലീഗ് കൈകാര്യം ചെയ്യുമ്പോള്‍ പക്ഷപാതിത്വമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നിന്ന് അവകാശങ്ങള്‍ വാങ്ങിനല്‍കാന്‍ പലപ്പോഴും അവര്‍ക്ക് സാധിക്കുന്നില്ലെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
മുജാഹിദ് പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചു. എന്നാല്‍ ലീഗ് അവരെകൊണ്ട് പറയിപ്പിക്കുകയായിരുന്നു. അവര്‍ക്കാണ് കൂടുതല്‍ ലഭിച്ചത്. അത് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കാനാകും അങ്ങനെയൊരു പരാതി അവരെക്കൊണ്ട് പറയിപ്പിച്ചതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി വ്യക്തമാക്കി.
കേരളത്തില്‍ സര്‍ക്കാരുകള്‍ മാറി മാറി വരണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടര്‍ച്ചയുണ്ടാകുന്നത് കേരളത്തിന് ഗുണം ചെയ്യും. ഒരു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് വരുമ്പോഴേക്കും അവരുടെ പകുതി കാലാവധി കഴിയും. അടുത്ത സര്‍ക്കാര്‍ വരുന്നതോടെ ആ പദ്ധതികള്‍ നടപ്പാകില്ല. ഏത് കക്ഷികള്‍ വന്നാലും തുടര്‍ഭരണം ഉണ്ടാകുന്നതാണ് നല്ലതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. എസ്എസ്എഫിനോട് ഇടതുസര്‍ക്കാര്‍ ഊഷ്മളമായ ബന്ധമാണ് നിലനിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.