
കാഞ്ഞങ്ങാട്ട് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഔഫ് അബ്ദുറഹ്മാന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി അമ്മാവന് ഹുസൈന് വെളിപ്പെടുത്തി. ലീഗ് പരമ്പരാഗതമായി ജയിക്കുന്ന ഔഫിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നില്‍ ഔഫാണെന്ന് ലീഗ് വിശ്വസിക്കുന്നു. ഇതിന്റെ പ്രതികാരമായാണ് ഔഫിനെ കൊലപ്പെടുത്തിയതെന്ന് ഹുസൈന് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.കൊല്ലപ്പെട്ട ഔഫ് കാന്തപുരം എപി വിഭാഗം സുന്നി പ്രവര്ത്തകന് കൂടിയാണെന്നും അമ്മാവന് പറഞ്ഞു.
ലീഗിന്റെ ശക്തികേന്ദ്രമായ കല്ലൂരാവിയില്‍ മുസ്ലീം ചെറുപ്പക്കാര്‍ സിപിഐഎമ്മിലേക്ക് വരുന്നതിനെ ചെറുക്കാനാണ് മുസ്ലീംലീഗ് കൊലപാതകം നടത്തിയതെന്ന് സിപിഐഎം നേതാവ് വിപിപി മുസ്തഫ ആരോപിച്ചു. കൊല്ലപ്പെട്ട ഔഫിന് ഡിവൈഎഫ്ഐയുമായോ ഇടതുപക്ഷവുമായോ ബന്ധമില്ലെന്നും കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നുമാണ് മുസ്്ലീംലീഗിന്റെ നിലപാട്. ഇതിന് കടകവിരുദ്ധമാണ് ഔഫിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ലീഗ് ഇര്‍ഷാദിനെയും കണ്ടാലറിയുന്ന മറ്റ് രണ്ട്് പേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ബുധനാഴ്ച്ച 1:15 ഓടെയാണ് കൊലപാതകം നടന്നത്. കല്ലൂരാവിയിലെ ഡിവൈഎഫ്ഐയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമാണ് കൊല്ലപ്പെട്ട അബ്ദുള്‍ റഫ്മാന്.
29 വയസ്സായിരുന്നു. ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
കുത്തേറ്റ അബ്ദുള്‍ റഹ്മാനെ കാസര്‍ഗോഡ് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘര്‍ഷവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.