‘അന്യഗ്രഹ ജീവി ആകാശത്ത്’, ഉത്തര്‍പ്രദേശില്‍ ആളുകള്‍ തടിച്ചു കൂടി; അവസാനം സംഭവിച്ചതിങ്ങനെ
നോയിഡ: ആകാശത്ത് അന്യഗ്രഹ ജീവിയോ അതോ പോലെ മറ്റെന്തോ എന്ന് പറഞ്ഞ് ആളുകള്‍ യിപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ തടിച്ചു കൂടി. പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. ദാങ്കുര് പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് ഭട്ട പര്‍സൗല്‍ പ്രദേശത്തെ കനാല്‍ തീരത്തും കാണപ്പെട്ടു. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്യഗ്രഹ ജീവിയെ പോലെ എന്തോ ഒന്നാണ് അതെന്ന് പറഞ്ഞ് തടിച്ചു കൂടിയത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കനാല്‍ തീരത്ത് എത്തിയ […]

നോയിഡ: ആകാശത്ത് അന്യഗ്രഹ ജീവിയോ അതോ പോലെ മറ്റെന്തോ എന്ന് പറഞ്ഞ് ആളുകള്‍ യിപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ തടിച്ചു കൂടി. പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി.
ദാങ്കുര് പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് ഭട്ട പര്‍സൗല്‍ പ്രദേശത്തെ കനാല്‍ തീരത്തും കാണപ്പെട്ടു. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്യഗ്രഹ ജീവിയെ പോലെ എന്തോ ഒന്നാണ് അതെന്ന് പറഞ്ഞ് തടിച്ചു കൂടിയത്.
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കനാല്‍ തീരത്ത് എത്തിയ വസ്തുവിനെ പരിശോധിച്ചു. കാര്‍ട്ടൂണ്‍ കഥാപാത്രം അയേണ്‍ മാന്റെ രൂപത്തിലുള്ള ബലൂണായിരുന്നു ഇത്. പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഈ ബലൂണാണ് ആളുകളെ ഭയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആകാശത്ത് കണ്ട ബലൂണ്‍ കാറ്റ് പോയതിനെ തുടര്‍ന്ന് കനാല്‍ തീരത്ത് താഴ്ന്നിറങ്ങുകയായിരുന്നു. അപകടരമായ ഒന്നും ബലൂണിലില്ലെന്നും ആരാണ് ബലൂണ്‍ വിട്ടതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു.
- TAGS:
- Uttar Pradesh