‘ഫ്ലാറ്റ് ജീവിതം പൊതുവെ ഇഷ്ടമല്ല, പക്ഷെ’; പുതിയ പാര്‍പ്പിടത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അനുശ്രീ

കൊച്ചിയില്‍ വാങ്ങിയ പുതിയ ഫ്ലാറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി അനുശ്രീ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇതാ കൊച്ചിയിലെ പുതിയ ഇടത്തിലേക്ക് ഒരെത്തിനോട്ടം. എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും പ്രതീക്ഷിക്കുന്നു

അനുശ്രീ

‘ആരാധകരുടെ തുടരെയുളള ആവശ്യം മൂലമാണ് പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ പറയുന്നത്. പൊതുവെ ഫ്ലാറ്റ് ജീവിതം ഇഷ്ടപെടുന്ന ആളല്ല ഞാൻ. എന്നാൽ ജോലിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഫ്ലാറ്റ് വാങ്ങിയത്. നമ്മുടെ ജോലി ഇവിടെയാണ് നടക്കുന്നത്. അപ്പോൾ ഹോട്ടലിൽ ഒരുപാടു ദിവസങ്ങൾ നികുക എന്നത് മടുപ്പുണ്ടാക്കും. ഒരുപാടു ബഹളങ്ങൾ ഉള്ള സ്ഥലം താല്പര്യമില്ല. കുറച്ച ശാന്തമായ സ്ഥലം ആയിരിക്കണം എന്നാൽ ഒരുപാട് ഉള്ളിലേക്ക് ആകരുത് എന്നും ഉണ്ടായിരുന്നു’, അനുശ്രീ പറഞ്ഞു. അഞ്ചു മിനിറ്റ് ദൈര്‍ഘ്യം വരുന്ന് വീഡിയോയില്‍ ഫ്‌ളാറ്റിന്റെ വിശേഷങ്ങളാണ് താരം പറയുന്നത്.

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് അനുശ്രീ. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളെ അനുശ്രീ ചെയ്തിട്ടുണ്ട്.

Latest News