Top

അമ്മയാകാന്‍ കാത്തിരിക്കുന്ന അനുഷ്‌ക; ഏറ്റവും പുതിയ ഫോട്ടോകള്‍

അനുഷ്‌ക ഷര്‍മ്മ തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. വിരാട്ട് കോലിയും അനുഷ്‌കയും ആഗസ്റ്റിലാണ് ഗര്‍ഭിണിയാണെന്ന വവരം പുറത്തുവിട്ടത്.

23 Nov 2020 5:14 AM GMT
ഫിൽമി റിപ്പോർട്ടർ

അമ്മയാകാന്‍ കാത്തിരിക്കുന്ന അനുഷ്‌ക; ഏറ്റവും പുതിയ ഫോട്ടോകള്‍
X

അനുഷ്‌ക ശര്‍മ്മ തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. വിരാട്ട് കോലിയും അനുഷ്‌കയും ആഗസ്റ്റിലാണ് ഗര്‍ഭിണിയാണെന്ന വവരം പുറത്തുവിട്ടത്. ഇപ്പോള്‍ മുംബൈയില്‍ പരസ്യങ്ങളില്‍ അഭിനയിക്കുകയാണ് അനുഷ്‌ക. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അനുഷ്‌ക ഷൂട്ടിങിന് ജോയന്‍ ചെയ്തത്. ഈ ആഴ്ച്ച മുഴുവനും താരം ഷൂട്ടിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച താരത്തിന്റെ ലൊക്കേഷനില്‍ വെച്ച് എടുത്ത ചിത്രം വൈറലായിരുന്നു.

ഇപ്പോള്‍ പരസ്യ ചിത്രീകരണത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളിലാണ് താരം ഇപ്പോള്‍. വിരാട്ട് കോലിക്ക് ബിസിസിഐ പെറ്റേണിറ്റി ലീവ് കുറച്ച് ദിവസം മുന്നെ അനുവതിച്ച് നല്‍കിയിരുന്നു.

അനുഷ്‌ക അവസാനമായി ചെയ്തത് ‘സീറോ’ എന്ന ഷാറൂഖ് ചിത്രമാണ്. അതിന് ശേഷം ബുള്‍ബുള്‍ എന്ന ബോളിവുഡ് ചിത്രം താരം നിര്‍മ്മിച്ചിരുന്നു. ചിത്രം നെറ്റ്ഫിലിക്സിലാണ് റിലീസ് ചെയ്തിരുന്നത്. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞ് താരം പുതിയ ചിത്രത്തില്‍ ജോയ്ന്‍ ചെയ്യുമെന്നാണ് സൂചന.

Next Story