Top

‘ഞാൻ മരിക്കേണ്ട അവസ്ഥ വരുമോ’? അനുരാഗ് കശ്യപിനെതിരായ ലൈംഗിക ആരോപണ കേസിലെ കാലതാമസം ചോദ്യംചെയ്ത് പായൽ ഘോഷ്

സംവിധായകൻ അനുരാഗ് കശ്യപനെതിരെയുള്ള ലൈംഗിക ആരോപണ കേസ് നടപടികൾ വൈകുന്നതിനെതിരെ നടി പായൽ ഘോഷ്. കശ്യപിനെതിരെ മി ടു ആരോപണം ഉന്നയിച്ച നടിയാണ് പായൽ ഘോഷ്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചിട്ട് നാല് മാസമായി. എന്നാൽ മുംബൈ പോലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. നടപടികൾ ആരംഭിക്കാൻ മരിക്കേണ്ടിവരുമെന്ന അവസ്ഥ വരുമോയെന്നും പായൽ ട്വിറ്ററിൽ കുറിച്ചു.

21 Dec 2020 7:58 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഞാൻ മരിക്കേണ്ട അവസ്ഥ വരുമോ’? അനുരാഗ് കശ്യപിനെതിരായ ലൈംഗിക ആരോപണ കേസിലെ കാലതാമസം ചോദ്യംചെയ്ത് പായൽ ഘോഷ്
X

സംവിധായകൻ അനുരാഗ് കശ്യപനെതിരെയുള്ള ലൈംഗിക ആരോപണ കേസ് നടപടികൾ വൈകുന്നതിനെതിരെ നടി പായൽ ഘോഷ്. കശ്യപിനെതിരെ മി ടു ആരോപണം ഉന്നയിച്ച നടിയാണ് പായൽ ഘോഷ്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചിട്ട് നാല് മാസമായി. എന്നാൽ മുംബൈ പോലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. നടപടികൾ ആരംഭിക്കാൻ മരിക്കേണ്ടിവരുമെന്ന അവസ്ഥ വരുമോയെന്നും പായൽ ട്വിറ്ററിൽ കുറിച്ചു.

“ഇത് 4 മാസമായി, തെളിവുകൾ നൽകുന്നതിന് # അനുരാഗ് കശ്യപിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. നടപടിക്രമങ്ങൾ നടക്കാൻ ഞാൻ മരിക്കേണ്ടതുണ്ടോ?” ഇപ്രാകാരവുമായിരുന്നു പയൽ ഘോഷിന്റെ ആദ്യത്തെ ട്വീറ്റ് . മറ്റൊരു ട്വീറ്റിൽ അവർ എഴുതി, “ഇത് കുറച്ച് സമയമായി, മുംബൈ പോലീസ് മികവുറ്റ രീതിയിൽ അല്ല കാര്യങ്ങൾ ചെയ്യുന്നത്. ഇത് സ്ത്രീകളുടെ കാര്യമാണ്, അതുകൊണ്ടു തന്നെ എന്റെ ആത്മാർഥമായ അഭ്യർഥനയാണ്”.

2013 ലായിരുന്നു പായൽ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നത്. അനുരാഗ് കശ്യപ് തന്റെ മുന്നിൽ വെച്ച് വിവസ്ത്രനാവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പായലിന്റെ ആരോപണം. കേന്ദ്ര സാമൂഹ്യനീതി, സഹമന്ത്രി അത്തവാലെയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം നടിയെ പിന്തുണച്ചുകൊണ്ട് അതവാലെ ട്വീറ്റ് ചെയ്തു. അനുരാഗ് കശ്യപിനെ ഉടൻ അറസ്റ്റ് ചെയ്യാൻ മുംബൈ പോലീസിനോട് അവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Next Story