‘ഞങ്ങടെ അനുപമയെ നീ തേച്ചു അല്ലേ?’ ബുമ്രയുടെ വിവാഹ ചിത്രങ്ങള്‍ക്ക് പിന്നാലെ തമാശ കമന്റുകള്‍
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ വിവാഹ വാര്‍ത്തകള്‍ക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ചിത്രങ്ങള്‍ ആഘോഷമാക്കുന്നതിനൊപ്പം പഴയ ഗോസിപ്പു വാര്‍ത്തകളുമായി കൂട്ടിച്ചേര്‍ത്ത് കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാള ചലച്ചിത്ര താരം അനുപമ പരമേശ്വരനുമായി ബന്ധപ്പെടുത്തിയാണ് തമാശകള്‍. അനുപമയാണ് ബുമ്രയുടെ വധുവെന്ന് നേരത്തെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അനുപമയും ബുമ്രയും സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെയാണ് ചില ഗോസിപ്പ് വെബ്‌സൈറ്റുകള്‍ ഇരുവരെയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വാർത്തയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി അനുപമ […]

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ വിവാഹ വാര്‍ത്തകള്‍ക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ചിത്രങ്ങള്‍ ആഘോഷമാക്കുന്നതിനൊപ്പം പഴയ ഗോസിപ്പു വാര്‍ത്തകളുമായി കൂട്ടിച്ചേര്‍ത്ത് കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാള ചലച്ചിത്ര താരം അനുപമ പരമേശ്വരനുമായി ബന്ധപ്പെടുത്തിയാണ് തമാശകള്‍. അനുപമയാണ് ബുമ്രയുടെ വധുവെന്ന് നേരത്തെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ അനുപമയും ബുമ്രയും സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെയാണ് ചില ഗോസിപ്പ് വെബ്‌സൈറ്റുകള്‍ ഇരുവരെയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വാർത്തയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി അനുപമ രംഗത്ത് വന്നിട്ടും ഗോസിപ്പുകള്‍ അവസാനിച്ചില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ ബുമ്ര അവധിയെടുത്തതോടെ വ്യാജ വാര്‍ത്ത വീണ്ടും പ്രാധാന്യം നേടി. സഞ്ജനയുമായുള്ള വിവാഹം ഔദ്യോഗിക സ്ഥിരീകരണം വരാനിരുന്നത് വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു.

ദേശീയ മാധ്യമങ്ങളില്‍ പോലും ഗോസിപ്പ് വാര്‍ത്ത വന്നതോടെ അനുപമയുടെ അമ്മ സുനിത പരമേശ്വരനും വീശദീകരണവുമായി രംഗത്ത് വന്നു. മനോരമ ന്യൂസിന് നല്‍കി അഭിമുഖത്തിലായിരുന്നു സുനിതയുടെ വിശദീകരണം.
”അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേ അവളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്‌തെന്നാണു തോന്നുന്നത്.
ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്‌കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ.
സുനിത പരമേശ്വരന്‍
പ്രൗഢ ഗംഭീരമായി വേദിയില്‍ വിവാഹം

അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് ബുമ്രയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് ശേഷം ബുമ്രയും വധു സഞ്ജന ഗണേഷനും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പുതിയ ജീവിതത്തിലേക്ക് ചുവട് വെക്കുന്ന ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി സെലിബ്രറ്റികളാണ് രംഗത്ത് വന്നത്.
Congratulations @Jaspritbumrah93 @SanjanaGanesan ❤️❤️ pic.twitter.com/DBFrrVgeDe
— Harbhajan Turbanator (@harbhajan_singh) March 15, 2021
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ക്കായി ബുമ്രയും സഞ്ജനയും പാര്‍ട്ടിയൊരുക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ പര്യടനം അവസാനിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി മറ്റൊരു പാര്‍ട്ടിയും ആലോചനയിലുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.
Congratulations @Jaspritbumrah93 & @SanjanaGanesan. Wishing you both a very happy married life. pic.twitter.com/h00WSSLI7o
— Suresh Raina🇮🇳 (@ImRaina) March 15, 2021
2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് 28കാരിയായ സഞ്ജന ഗണേഷന്‍. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരികയുടെ റോളില്‍ സഞ്ജന എത്തിയിട്ടുണ്ട്.റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ്വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. സ്‌പോര്‍ട്‌സ് ഇവന്റുകളുടെ അവതാരികയെന്ന നിലയിലാണ് സഞ്ജന കൂടുതല്‍ അറിയപ്പെടുന്നത്.
Congrats to both Bumrah and Sanjana 😻👀
— tina. (@helicoptershot_) March 8, 2021
pic.twitter.com/JHl6Ty6tsw