Top

‘കുട്ടിയ്ക്ക് ആറാമിന്ദ്രിയം ഉണ്ട്’; പ്രേമം ചിത്രവുമായി അനുപമ പരമേശ്വരൻ

പ്രേമത്തിലെ മേരിയും കുട്ടി സെലിനും തൊട്ടടുത്തായി മറ്റു രണ്ടു കുറ്റ്യാകളും ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

31 May 2021 10:29 AM GMT
ഫിൽമി റിപ്പോർട്ടർ

‘കുട്ടിയ്ക്ക് ആറാമിന്ദ്രിയം ഉണ്ട്’; പ്രേമം ചിത്രവുമായി അനുപമ പരമേശ്വരൻ
X

പ്രേമം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. തുടർന്ന് തെലുങ്കിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു. ഇപ്പോഴിതാ പ്രേമത്തിലെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുപമ.

പ്രേമത്തിലെ മേരിയും കുട്ടി സെലിനും തൊട്ടടുത്തായി മറ്റു രണ്ടു കുറ്റ്യാകളും ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയിൽ അടുത്തിരിക്കുന്ന കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് അനുപമ തമാശ രൂപേണ കുറിച്ചിരിക്കുന്നു. കുട്ടി തൂവാല കൊണ്ട് മുഖം മാസ്ക് ധരിക്കുന്നതും ചിത്രത്തിൽ കാണാം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

2015 മെയ് 29നാണ് അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിൻ പോളി നായകനായെത്തിയ ചിത്രം ജോർജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, സൗബിൻ സാഹിർ, സിജു വിൽ‌സൺ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സെൻസർ കോപ്പി ലീക് ചെയ്തത് ഉൾപ്പടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

Next Story