തിരുവനന്തപുരം സീറ്റില്‍ ആന്റണി രാജു; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് സിപിഐഎം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി രാജു 35,569 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34,764 വോട്ടുകള്‍ കരസ്ഥമാക്കി. 805 വോട്ടുകള്‍ മാത്രമായിരുന്നു ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം.
സീറ്റുകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന പരാതി എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ ഉയര്‍ത്തിയിട്ടുണ്ട്. എല്‍ജെഡിയ്ക്ക് നാല് സീറ്റ് നല്‍കാമെന്ന് സിപിഐഎം അറിയിച്ചു. കൂത്തുപറമ്പ്, കല്പറ്റ, വടകര സീറ്റുകളാണ് എല്‍ജെഡിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ് മൂന്നും. തെക്കന്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി നല്‍കണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടു.
ജെഡി എസിലെ സി കെ നാണുവിന്റെ സിറ്റിങ്ങ് സീറ്റാണ് എല്‍ജെഡിയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന വടകര. വടകര വിട്ടുകൊടുക്കാന്‍ സമ്മതമല്ലെന്ന നിലപാടിലാണ് ജെഡിഎസ്. മൂന്ന് സീറ്റുകളാണ് സിപിഐഎം ജെഡിഎസിന് ഉറപ്പുനല്‍കിയിരിക്കുന്നത്. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി സീറ്റുകളാണ് ജെഡിഎസിന് നല്‍കാമെന്നേറ്റിരിക്കുന്നത്.
കോട്ടയ്ക്കല്‍ ഉള്‍പ്പെടെ മൂന്നു സീറ്റ് നല്‍കാമെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. കുട്ടനാട് സീറ്റില്‍ താല്പര്യമുണ്ടെന്ന് സിപിഐഎം എന്‍സിപിയെ അറിയിച്ചു. കുട്ടനാടോ എലത്തൂരോ എന്‍സിപി വെച്ചു മാറേണ്ടി വരുമെന്നാണ് സിപിഐഎം നിലപാട്. പകരം സീറ്റ് നല്‍കാമെന്നും എലത്തൂര്‍ എ കെ ശശീന്ദ്രന് തന്നെ നല്‍കാമെന്നും സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വെച്ചുമാറല്‍ നിര്‍ദ്ദേശത്തില്‍ എന്‍സിപി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കുട്ടനാട് ലക്ഷ്യമിട്ടുള്ള നീക്കമാണ് സിപിഐഎം നടത്തുന്നതെന്നാണ് എന്‍സിപി വിലയിരുത്തല്‍.