Top

‌’അവരുടെ സ്വപ്‌ന ചിത്രമായിരുന്നു അത്’‌; മോഹന്‍ലാലിന് പുരസ്‌കാരം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ ‌

കൊച്ചി: പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ മോഹന്‍ലാല്‍ ഒപ്പം ഉണ്ടെങ്കില്‍ മാത്രമേ താന്‍ എന്ന വ്യക്തി പൂര്‍ണ്ണമാകുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. തങ്ങളുടെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ മോഹന്‍ലാലിന് അവര്‍ഡ് ലഭിക്കാതിരുന്നതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സ്വപ്‌ന ചിത്രമായിരുന്നു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. അതിന്റെ ഭാഗമാകാന്‍ തനിക്കും ഒരവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. താന്‍ വളരെ […]

22 March 2021 7:23 AM GMT
ഫിൽമി റിപ്പോർട്ടർ

‌’അവരുടെ സ്വപ്‌ന ചിത്രമായിരുന്നു അത്’‌; മോഹന്‍ലാലിന് പുരസ്‌കാരം  ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ ‌
X

കൊച്ചി: പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ മോഹന്‍ലാല്‍ ഒപ്പം ഉണ്ടെങ്കില്‍ മാത്രമേ താന്‍ എന്ന വ്യക്തി പൂര്‍ണ്ണമാകുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. തങ്ങളുടെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ മോഹന്‍ലാലിന് അവര്‍ഡ് ലഭിക്കാതിരുന്നതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സ്വപ്‌ന ചിത്രമായിരുന്നു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. അതിന്റെ ഭാഗമാകാന്‍ തനിക്കും ഒരവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. താന്‍ വളരെ കാലങ്ങളായി മോഹന്‍ലാലിനൊപ്പമുള്ള വ്യക്തിയാണ്. പ്രിയദര്‍ശന്‍ സാറുമായും അത്രയും വര്‍ഷത്തെ പരിചയമുണ്ട്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ അധ്വാനവും സ്വപ്‌നവുമാണ് മലയാളത്തിലെ ഈ ബിഗ് ബഡ്ജറ്റ് ചിത്രമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്‌. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മലയാള ചിത്രം ബിരിയാണിക്ക് മികച്ച മലയാള ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രത്തിന് നോണ്‍ ഫീച്ചര്‍ കാറ്റഗറിയിലെ മികച്ച കുടുംബ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ സംവിധായകന്‍.

സത്യജിത്ത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍ എന്‍ജിനിയുടെ ഡ്രീം എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച നോണ്‍ ഫീച്ചര്‍ ചലച്ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഹേമന്ത് ഗാബയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും. മികച്ച നടനായി ധനുഷും മനോജ് വാജ്‌പേയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയായി കങ്കണ റണൗത്തും അംഗീകരിക്കപ്പെട്ടു.

Next Story