Top

വാക്‌സിൻനേഷൻ നിരക്ക് വർദ്ധിപ്പിക്കുക മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ള ഏകപോംവഴിയെന്ന് ആന്റണി ഫൗസി

രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് ഉയർത്തുക മാത്രമാണ് നിലവിലെ രൂക്ഷമായ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക പോംവഴിയെന്ന് യുഎസ് ചീഫ് മെഡിക്കൽ അഡൈ്വസർ ഡോക്ട്ടർ ഫൗസി. കൊവിഷീൽഡ് വാക്‌സിനേഷന്റെ ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനുമിടയിലെ നീണ്ട ഇടവേള വാക്‌സിന്റെ ഫലപ്രാപ്തിയിൽ മാറ്റം വരുത്തുകയില്ലെന്നും മറിച്ച് കൂടുതൽ പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുന്നതിന്ന് ഉപകരിക്കുമെന്നും ഫൗസി അഭിപ്രായപ്പെട്ടു. വാക്‌സിനേഷൻ നിരക്ക് പരമാവധി ഉയർത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇന്ത്യ ഈ ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് പറഞ്ഞ ഫൗസി വാക്‌സിനേഷൻ ഇടവേള […]

14 May 2021 3:09 AM GMT

വാക്‌സിൻനേഷൻ നിരക്ക് വർദ്ധിപ്പിക്കുക മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ള ഏകപോംവഴിയെന്ന് ആന്റണി ഫൗസി
X

രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് ഉയർത്തുക മാത്രമാണ് നിലവിലെ രൂക്ഷമായ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക പോംവഴിയെന്ന് യുഎസ് ചീഫ് മെഡിക്കൽ അഡൈ്വസർ ഡോക്ട്ടർ ഫൗസി. കൊവിഷീൽഡ് വാക്‌സിനേഷന്റെ ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനുമിടയിലെ നീണ്ട ഇടവേള വാക്‌സിന്റെ ഫലപ്രാപ്തിയിൽ മാറ്റം വരുത്തുകയില്ലെന്നും മറിച്ച് കൂടുതൽ പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുന്നതിന്ന് ഉപകരിക്കുമെന്നും ഫൗസി അഭിപ്രായപ്പെട്ടു.

വാക്‌സിനേഷൻ നിരക്ക് പരമാവധി ഉയർത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇന്ത്യ ഈ ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് പറഞ്ഞ ഫൗസി വാക്‌സിനേഷൻ ഇടവേള കൂട്ടുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. വാക്‌സിനേഷൻ ഡോസിനിടയിലെ ഇടവേള കൂട്ടുന്നത് വാക്‌സിൻ ദൗർല്ലഭ്യം മറയ്ക്കാനുള്ള നീക്കം മാത്രമാണെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുന്നതിനിടയിലാണ് ഫൗസിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കൊവാക്‌സിന്റെ വാക്‌സിനേഷൻ ഇടവേള 6-8 ആഴ്ച്ച എന്നുള്ളതിൽ നിന്നും 12-16 ആഴ്ച്ച എന്നാക്കി നീട്ടിയത്. ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കാൻ ഇത് ഉപകരിക്കുമെന്നും അക്കാര്യത്തിൽ ഇതൊരു ന്യായമായ തീരുമാനമാണെന്നും ഫൗസി അഭിപ്രായപ്പെട്ടു.മാത്രമല്ല ഫലപ്രാപ്തിയുടെ കാര്യത്തിലും ഇടവേളകൂട്ടുന്നത് നല്ലതാണെന്ന് ഫൗസി അഭിപ്രായപ്പെട്ടു.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിസന്ധി തരണം ചെയ്യാൻ സൈനിക ശക്തി ഉപയോഗപ്പെടുത്തുന്നതും ഇന്ത്യയ്ക്കുമുന്നിലുള്ള മാർഗ്ഗമാണെന്ന് ഫൗസി പറഞ്ഞു. ആശുപത്രി ബെഡുകളുടെ ദൗർല്ലഭ്യമുള്ള പ്രദേശങ്ങളിൽ സൈന്യത്തിന് ആശുപത്രി നിർമ്മാണത്തിന് സഹായിക്കാൻ കഴിയും മറ്റേതൊരു സ്വകാര്യമേഖലയേക്കാൾ കണിശമായും വേഗത്തിലും കാര്യങ്ങൾ ചെയ്ത് തീർക്കാൻ സൈന്യത്തിനാകുമെന്നും ഫൗസി പറഞ്ഞു. യുദ്ധകാലത്ത് ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരു ക്‌ളാസിക് ആശുപത്രി ഉണ്ടാക്കുന്നതിന്ന് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നും ഫൗസി ചോദിച്ചു.

ഇന്ത്യയിലേക്ക് നിർത്തിവെച്ച യാത്ര ഉടനെ തുടങ്ങനാവില്ലെന്നും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ഫൗസി പറഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്രകൾ തുടങ്ങുന്നത് അപകടകരമാണ്. എന്നിരുന്നാലും അമേരിക്കയിൽ വാക്‌സിൻ പാസ്‌പോർട്ട് നിർബന്ധമാക്കില്ലെന്നും ഫൗസി കൂട്ടിചേർത്തു.

മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വാക്‌സിനേഷൻ നിരക്ക് കൂട്ടുന്നതും കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ഇന്ത്യയ്ക്ക് മുന്നിൽ മറ്റൊരു വഴിയാണ്. 1.4 ബില്ല്യനോളം വരുന്ന വൻ ജനതയെ വാക്‌സിനേറ്റ് ചെയ്യിക്കാൻ ആവശ്യമായ വാക്‌സിൻ നിർമ്മാണത്തിന് അത് ഉപകരിക്കുമെന്നും ഫൗസി അഭിപ്രായപ്പൈട്ടു. ഇന്ത്യ ലോകത്തെ ഏറ്റവും നല്ല വാക്‌സിൻ നിർമ്മാതാവാണ് പക്ഷേ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാവല്ല എന്നുമാണ് ഇക്കാര്യത്തെകുറിച്ച് ഫൗസി വിശദമാക്കിയത്.

Next Story

Popular Stories