Top

ഫുട്‌ബോളില്‍ വീണ്ടും ‘കടി വിവാദം’; പോഗ്ബയെ കടിച്ചു റൂഡിഗര്‍; റഫറി കാണാതെ പോയതോടെ നടപടിയില്ല -(വീഡിയോ)

ഫുട്‌ബോള്‍ മൈതാനത്ത് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ‘കടി വിവാദം’. യൂറോ കപ്പില്‍ ഇന്നലെ നടന്ന ജര്‍മനി-ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടത്തിനിടെയാണ് മാന്യതയക്കു നിരക്കാത്ത സംഭവങ്ങള്‍ ഉണ്ടായത്. ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റൂഡിഗറാണ് ഒന്നാം പ്രതി. സംഭവം കണാതെ പോയ റഫറിമാരാണ് കൂട്ടിപ്രതികള്‍. ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്കാണ് കടിയേറ്റു വാങ്ങേണ്ടി വന്നത്. ഇന്നലെ മ്യൂണിക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തിനിടെയാണ് സംഭവം. പോഗ്ബയുടെ പിന്നിലേക്ക് നടന്നടുത്ത റൂഡിഗര്‍ ക്ഷണനേരത്തില്‍ താരത്തിന്റെ വലത്തേ തോളിനു പിന്നില്‍ കടിക്കുകയായിരുന്നു. […]

15 Jun 2021 8:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫുട്‌ബോളില്‍ വീണ്ടും ‘കടി വിവാദം’; പോഗ്ബയെ കടിച്ചു റൂഡിഗര്‍; റഫറി കാണാതെ പോയതോടെ നടപടിയില്ല -(വീഡിയോ)
X

ഫുട്‌ബോള്‍ മൈതാനത്ത് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ‘കടി വിവാദം’. യൂറോ കപ്പില്‍ ഇന്നലെ നടന്ന ജര്‍മനി-ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടത്തിനിടെയാണ് മാന്യതയക്കു നിരക്കാത്ത സംഭവങ്ങള്‍ ഉണ്ടായത്. ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റൂഡിഗറാണ് ഒന്നാം പ്രതി. സംഭവം കണാതെ പോയ റഫറിമാരാണ് കൂട്ടിപ്രതികള്‍. ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്കാണ് കടിയേറ്റു വാങ്ങേണ്ടി വന്നത്.

ഇന്നലെ മ്യൂണിക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തിനിടെയാണ് സംഭവം. പോഗ്ബയുടെ പിന്നിലേക്ക് നടന്നടുത്ത റൂഡിഗര്‍ ക്ഷണനേരത്തില്‍ താരത്തിന്റെ വലത്തേ തോളിനു പിന്നില്‍ കടിക്കുകയായിരുന്നു. ഒരുനിമിഷം വേദനയില്‍ പുളഞ്ഞ പോഗ്ബ അല്‍പം കഴിഞ്ഞു റഫറിയോടു പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെടാതെ പോയതോടെ റൂഡിഗറിനെതിരേ നടപടി സ്വീകരിക്കാന്‍ റഫറി വിസമ്മതിച്ചു. പോഗ്ബ പരാതിപ്പെടാന്‍ വൈകിയതും കാരണമായി. നടപടിക്കായി പോഗ്ബ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയുമില്ല. മത്സരം ശേഷം പക്ഷേ ഇരുതാരങ്ങളും പരസ്പരം ഹസ്തദാനം ചെയ്താണ് പിച്ച് വിട്ടത്. ഈ സംഭവത്തില്‍ റൂഡിഗര്‍ക്ക് സസ്‌പെന്‍ഷന്‍ വാങ്ങിക്കൊടുക്കാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും അതിനാലാണ് നടപടിക്കായി നിര്‍ബന്ധം പിടിക്കാതിരുന്നതെന്നും പിന്നീട് പോഗ്ബ ഇതേക്കുറിച്ച് വിശദീകരിച്ചു.

”തോളില്‍ റൂഡിഗര്‍ ചെറുതായി കടിച്ചു. എനിക്കു വേദനിക്കുകയും ചെയ്തു. അല്‍പം കഴിഞ്ഞു ഞാന്‍ ഇക്കാര്യം റഫറിയോടു സൂചിപ്പിച്ചു. അദ്ദേഹം അതു കണ്ടിരുന്നില്ല. ഞാന്‍ നടപടികള്‍ക്കായി വാദിച്ചില്ല. എനിക്ക് റൂഡിഗറിനെ സസ്‌പെന്‍ഡ് ചെയ്യിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. ഞങ്ങള്‍ ഹസ്തദാനം ചെയ്താണ് പിരിഞ്ഞത്”- പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോഗ്ബയെ മാര്‍ക്ക് ചെയ്യാന്‍ ജര്‍മനി നിയോഗിച്ചത് ചെല്‍സി താരമായ റൂഡിഗറിനെയായിരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ ശ്രദ്ധേയമാകുകയും ചെയ്തു.

പോഗ്ബ ക്ഷമിച്ചെങ്കിലും യുവേഫ അതിനു തയാറാകുമെന്നു തോന്നുന്നില്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ യുവേഫ തീരുമാനിച്ചിട്ടുണ്ട്. കടിച്ചതായി തെളിഞ്ഞാല്‍ റൂഡിഗറിന് മൂന്നു മാസത്തേക്കു വിലക്ക് നേരിടേണ്ടി വരും.

ഇതാദ്യമായാല്ല കടി വിവാദം ഫുട്‌ബോളിനെ പിടിച്ചുകുലുക്കുന്നത്. ഉറുഗ്വേ താരം ലൂയിസ് സുവാരസാണ് ഇക്കാര്യത്തിലെ വില്ലന്‍. 2014 ലോകകപ്പിനിടെ ഇറ്റാലിയന്‍ പ്രതിരോധ താരം ജോര്‍ജിയോ ചെല്ലീനിയെ കടിച്ചതിന് ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസ് പ്രതിക്കൂട്ടിലായിരുന്നു. സുവാരസിന് നാലു മാസം വിലക്കും 66,000 പൗണ്ട് പിഴയുമാണ് ശിക്ഷ ലഭിച്ചത്.

അതിനു മുമ്പ് രണ്ടു തവണ സുവാരസ് ഈ കുറ്റകൃത്യം ചെയ്തിരുന്നു. ഡച്ച് ക്ലബ് അയാക്‌സില്‍ ആയിരഒന്ന കാലത്ത് 2010-ല്‍ പി.എസ്.വി. എന്തോവന്‍ താരം ഓട്ട്മാന്‍ ബാക്ക, 2013-ല്‍ ലിവര്‍പൂളില്‍ ആയിരുന്നപ്പോള്‍ ചെല്‍സി താരം ബ്രാനിസ്ലാവ് ഇവാനോവിച്ച് എന്നിവരേയും സുവാരസ് ‘കടിച്ചു’ നോക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ വിവാദമുണ്ടായത് കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ സീരി എയിലാണ്. ലാസിയോ താരം പാട്രിസാണ് വിവാദത്തില്‍ കുടുങ്ങിയത്. ലെസെയ്‌ക്കെതിരായ സീരി എ മത്സരത്തിനിടെ പാട്രിസ് എതിര്‍ ടീമംഗം ഗിലിയോ ഡൊണാറ്റിയുടെ കൈയില്‍ കടിക്കുകയായിരുന്നു.

Next Story

Popular Stories