‘മാർട്ടിന്റെ നായാട്ട് തിയേറ്ററുകളിൽ എത്തുകയാണ്’; ആശംസകളുമായി നിർമാതാവ് ആന്റോ ജോസഫ്

തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം നായാട്ടിന് ആശംസകൾ നേർന്ന് നിർമാതാവ് ആന്റോ ജോസഫ്. ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ആന്റോ ജോസഫ് ആശംസകൾ നേരുന്നുണ്ട്.
ഇന്ന് മുതൽ മാർട്ടിന്റെ “നായാട്ട്” തിയ്യറ്ററുകളിൽ എത്തുകയാണ്. രഞ്ജിയേട്ടനും, ശശിയേട്ടനും ചേർന്ന് നിർമിച്ചിരിക്കുന്ന നായട്ടിന് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.. ഒപ്പം പ്രിയപ്പെട്ട ചാക്കോച്ചനും, ജോജുവിനും, നിമിഷയ്ക്കും.
ആന്റോ ജോസഫ്
ഇന്ന് മുതൽ മാർട്ടിന്റെ "നായാട്ട്" തിയ്യറ്ററുകളിൽ എത്തുകയാണ്. രഞ്ജിയേട്ടനും, ശശിയേട്ടനും ചേർന്ന് നിർമിച്ചിരിക്കുന്ന…
Posted by Anto Joseph on Wednesday, April 7, 2021
ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം അന്നൗണ്‍സ്മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും നായാട്ടിലേതെന്ന് ചാക്കോച്ചന് നേരത്തെ പറഞ്ഞിരുന്നു.
ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്, സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി. ഗോള്‍ഡ് കോയിന്‍സ് പിക്ചേര്‍സും മാര്ട്ടിന് പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ഏപ്രില്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം കുഞ്ചാക്കോ ബോബന് നയന്‍ താര എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന നിഴല്‍ ഏപ്രില്‍ ആദ്യ വാരമാണ് റിലീസ് ചെയ്യുന്നത്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും ലഭിച്ച എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.
ത്രില്ലര്‍ പശ്ചാത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.