സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ്
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ആന്റിജന്‍ ബൂത്തുകള്‍ ആരംഭിക്കും. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റിവായവര്‍ പിന്നീട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് രോഗബാധിതരാവരുടെ ഏറ്റവും ഉയര്‍ന്ന് പ്രതിദിന കണക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. 95 മരണവും സ്ഥിരീകരിച്ചു. നിലവില്‍ ഐസിഎംആറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഗ്രാമങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ […]

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ആന്റിജന്‍ ബൂത്തുകള്‍ ആരംഭിക്കും. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റിവായവര്‍ പിന്നീട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് രോഗബാധിതരാവരുടെ ഏറ്റവും ഉയര്‍ന്ന് പ്രതിദിന കണക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. 95 മരണവും സ്ഥിരീകരിച്ചു. നിലവില്‍ ഐസിഎംആറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
ഗ്രാമങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ആന്റി ജന്‍ ബൂത്തുകള്‍ ആരംഭിപ്പിക്കുക. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസ്റ്റിവിറ്റി ഉയര്‍ന്ന സാഹചര്യത്തിലാണ് ഗ്രാമ മേഖലകളില്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പരിശോധന ബൂത്തുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ ആറ് മുതല്‍ എട്ട് ആഴ്ച്ചവരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു.
ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്കഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ രാജ്യത്തെ 718 ജില്ലകളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് രോഗവ്യാപന തോത് ഉയര്‍ന്ന് നില്ക്കുന്ന ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളുള്‍പ്പെടെ ഐസിഎംആര്‍ നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ടിപിആര്‍ നിരക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം വരെയുള്ള ജില്ലകളില്‍ ഇളവ് നല്‍കാം. എന്നാല്‍ രോഗവ്യാപനം കുറച്ച് നിര്‍ത്തുകയെന്നത് വെല്ലുവിളിയാണ്. ഇതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. ആറ് മുതല്‍ എട്ട് ആഴ്ച്ച വരെ ലോക്ക് ഡൗണ്‍ നീട്ടുകയെന്നത് കൊണ്ട് മാത്രം രോഗവ്യാപനത്തെ തടയുക എന്നത് പ്രായോഗികമല്ലെന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു.