‘താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തടയാന്‍ സൂത്രപ്പണി’; കട്ടില് ‘ഭാരം’ താങ്ങുമോ ?തെളിവുമായി ജിംനാസ്റ്റിക്സ് താരം
താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം തടയാന്‍ ഒളിമ്പിക് വില്ലേജിലൊരുക്കിയ ബെഡില്‍ ‘സൂത്രപ്പണി’ ഒപ്പിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഐറിഷ് ജിംനാസ്റ്റിക്സ് താരം റൈസ് മക്ലെനഗന്. വാര്‍ത്ത വ്യാജമാണെന്നും വില്ലേജില്‍ ഒരുക്കിയിരിക്കുന്ന കട്ടിലിന് ആവശ്യമായ ഭാരം താങ്ങാനാവുമെന്ന് താരം വിശദീകരിക്കുന്നത്. കട്ടിലിന്റെ ഭാര താങ്ങാനാവുമെന്ന് ഉദാഹരണം സഹിതം വിവരിച്ച റൈസ് വാര്‍ത്ത വ്യാജമാണെന്നും പറഞ്ഞു. അതേസമയം കാര്‍ഡ് ബോര്‍ഡ് കൊണ്ടാണ് കട്ടില് നിര്‍മ്മിച്ചിരിക്കുന്നതെന്ന് സത്യമാണെന്നും അദ്ദേഹം പറഞ്ഞു . ഒരാളുടെ മാത്രം ഭാരം താങ്ങാനാകുന്ന പ്രത്യേക കട്ടില് […]
19 July 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം തടയാന്‍ ഒളിമ്പിക് വില്ലേജിലൊരുക്കിയ ബെഡില്‍ ‘സൂത്രപ്പണി’ ഒപ്പിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഐറിഷ് ജിംനാസ്റ്റിക്സ് താരം റൈസ് മക്ലെനഗന്. വാര്‍ത്ത വ്യാജമാണെന്നും വില്ലേജില്‍ ഒരുക്കിയിരിക്കുന്ന കട്ടിലിന് ആവശ്യമായ ഭാരം താങ്ങാനാവുമെന്ന് താരം വിശദീകരിക്കുന്നത്. കട്ടിലിന്റെ ഭാര താങ്ങാനാവുമെന്ന് ഉദാഹരണം സഹിതം വിവരിച്ച റൈസ് വാര്‍ത്ത വ്യാജമാണെന്നും പറഞ്ഞു. അതേസമയം കാര്‍ഡ് ബോര്‍ഡ് കൊണ്ടാണ് കട്ടില് നിര്‍മ്മിച്ചിരിക്കുന്നതെന്ന് സത്യമാണെന്നും അദ്ദേഹം പറഞ്ഞു .
ഒരാളുടെ മാത്രം ഭാരം താങ്ങാനാകുന്ന പ്രത്യേക കട്ടില് നിര്‍മ്മിതിയാണ് സെക്സ് തടയാനായി സംഘാടകര്‍ ആവിഷ്കരിച്ച മാസ്റ്റര്‍ പ്ലാനെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ഒളിംപിക്സ് വില്ലേജില്‍ കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമാണ് കട്ടിലിലെ ഈ പണി. ഒരാള്‍ കിടക്കേണ്ട കട്ടിലില്‍ രണ്ട് പേര് കിടന്നാലോ രണ്ടുപേര്‍ക്കും നല്ല പണി കിട്ടും. രണ്ടാളുടെ ഭാരം വന്നാല്‍ പൊട്ടിപ്പൊളിഞ്ഞ് താഴെവീഴുന്ന വിധത്തിലാണ് കട്ടിലിന്റെ നിര്‍മ്മിതി. സംഘാടകരുടെ തലവേദന കുറയ്ക്കാനായി എയര്‍വീവ് എന്ന കമ്പനിയാണ് ഇത്തരമൊരു സൂത്രപ്പണി ആവിഷ്കരിച്ചിരിക്കുന്നത്. കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കട്ടില് പുനരുപയോഗിക്കാനും സാധിക്കും വിധമാണ് തയ്യാറാക്കിയിട്ടുള്ളത്.
താരങ്ങള്‍ തമ്മിലുള്ള സെക്സ് ഒഴിക്കാനാക്കാനുള്ള പ്ലാന്‍ എ ആണ് കട്ടിലിലെ പണിയെങ്കില് ലൈംഗിക ബന്ധം മൂലമുള്ള കൂടുതല്‍ വയ്യാവേലികള് ഒഴിവാക്കുന്നതിന് സംഘാടകരുടെ മനസില്‍ ഒരു പ്ലാന്‍ ബി കൂടിയുണ്ട്. കായിക താരങ്ങള്‍ക്ക് കോണ്ടം വിതരണം ചെയ്യുമെന്നതാണ് മുന്‍പ് തന്നെ പ്രയോഗിച്ചുവരുന്ന ആ പ്ലാന്‍ ബി. പരമാവധി 200 കിലോ ഭാരം മാത്രം താങ്ങാന്‍ കഴിയുന്ന കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാകുകയാണ്. സംഘാടകരുടെ കരുതല്‍ കണ്ട് പലരുടേയും കണ്ണുനിറഞ്ഞുപോയെന്നാണ് സൈബര്‍ ഇടത്തിലെ കമന്റുകള്‍.