യുപിയിലെ ആന്റി റോമിയോ സ്ക്വാഡ് ബംഗാളിലും നടപ്പാക്കുമെന്ന് യോഗി; സ്ത്രീകള്‍ക്കെതിരായ അതിക്രമം ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ
അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാളില്‍ ‘ആന്റി റോമിയോ’ സ്ക്വാഡ് രൂപീകരിക്കുമെന്ന ആഹ്വാനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത സര്‍ക്കാരിന് കീഴില്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ലെന്ന് ചൂണ്ടിയാണ് യോഗിയുടെ പ്രഖ്യാപനം. സ്ത്രീ സുരക്ഷക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും യോഗി ഹൂഗ്ലി, ഹൗറ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചു. എന്നാല്‍ യോഗിയുടെ ആന്റി റോമിയോ സ്ക്വാഡ് പ്രഖ്യാപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുപിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ ചൂണ്ടികാട്ടിയാണ് […]

അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാളില്‍ ‘ആന്റി റോമിയോ’ സ്ക്വാഡ് രൂപീകരിക്കുമെന്ന ആഹ്വാനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത സര്‍ക്കാരിന് കീഴില്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ലെന്ന് ചൂണ്ടിയാണ് യോഗിയുടെ പ്രഖ്യാപനം. സ്ത്രീ സുരക്ഷക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും യോഗി ഹൂഗ്ലി, ഹൗറ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചു.
എന്നാല്‍ യോഗിയുടെ ആന്റി റോമിയോ സ്ക്വാഡ് പ്രഖ്യാപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുപിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ ചൂണ്ടികാട്ടിയാണ് വിമര്‍ശനം. യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം 2017 ല്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് ആന്റി റോമിയോ സ്ക്വാഡ് രൂപീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണക്ക് പ്രകാരം ഉത്തര്‍പ്രദേശിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടന്നത്.
2019 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 66.7 ശതമാനം സ്ത്രീകള്‍ അക്രമത്തിന് ഇരയായിട്ടുണ്ട്. ഇന്ത്യയില്‍ 2019 ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 15 ശതമാനവും രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്ത് മാത്രം 59,853 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന് പുറമേ ആന്റി റോമിയോ സ്ക്വാഡ് എന്ന പേരില്‍ സംസ്ഥാനത്ത് ദമ്പതികള്‍ക്കെതിരേയും കമിതാക്കള്ക്കെതിരേയും വലിയ രീതിയില്‍ സദാചാര ഗുണ്ടായിസവും നടന്നിരുന്നു. റോമിയോ സ്ക്വാഡിന്റെ അതിക്രമങ്ങള്‍ അതിരൂക്ഷമായതോടെ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് പൊലീസിന് താക്കീത് നല്കി. സ്ക്വാഡ് അവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം പ്രവര്‍ത്തിക്കാന്‍ എന്നായിരുന്നു കോടതി നിര്‍ദേശം.
പിന്നാലെ യോഗി ആദിത്യനാഥ് തന്നെ ഇടപെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിരുന്നെങ്കിലും സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഒടുവില്‍ വനിതാ അവകാശ പ്രവര്‍ത്തകര്‍ സ്ക്വാഡ് പിരിച്ചുവിടണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.